- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ പ്രൊഫഷണലുകൾക്ക് വൻ അവസരമൊരുക്കി ഓസ്ട്രേലിയ; എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ എന്നിവർക്ക് ഏറെ അവസരങ്ങൾ; സ്ഥിരം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് 40 ശതമാനം എംപ്ലോയർമാർ
മെൽബൺ: ഓവർസീസ് സ്‌കിൽഡ് വർക്കർമാർക്ക് മികച്ച അവസരമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശത്തു നിന്നുള്ള എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ തുടങ്ങിയ സ്‌കിൽഡ് വർക്കർമാർക്ക് രാജ്യത്ത് മികച്ച അവസരമൊരുങ്ങുന്നതായി റിക്രൂട്ടിങ് എക്‌സ്പർട്ടായ ഹേയുടെ പുതിയ സാലറി ഗൈഡ് വെളിപ്പെടുത്തുന്നു. രാജ്യത്തുള്ള 40 ശതമാനത്തോളം എംപ്ലോയർമാരും തങ്ങളുടെ പെർമനന്റ് സ്റ്റാഫ് ലെവലിൽ ഒരു വർഷത്തിനുള്ളിൽ വർധന ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ എൻജിനീയറിങ് പ്രഫഷണലുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് 52 ശതമാനം എംപ്ലോയർമാരും സൂചന നൽകിയിട്ടുണ്ട്.ഐടി സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 47 ശതമാനം എംപ്ലോയർമാരും എച്ച്ആർ ആൻഡ് ഡിസ്ട്രിബ്യൂഷൻ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 45 ശതമാനം എംപ്ലോയർമാരും ഓപ്പറേഷനൽ മാനേജ്മെന്റ് പ്രഫഷണനലുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 44 ശതമാനം എംപ്ലോയർമാരും പ്രോജക്ട് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നന് 41 ശതമാനം എംപ്ലോ
മെൽബൺ: ഓവർസീസ് സ്‌കിൽഡ് വർക്കർമാർക്ക് മികച്ച അവസരമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശത്തു നിന്നുള്ള എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ തുടങ്ങിയ സ്‌കിൽഡ് വർക്കർമാർക്ക് രാജ്യത്ത് മികച്ച അവസരമൊരുങ്ങുന്നതായി റിക്രൂട്ടിങ് എക്‌സ്പർട്ടായ ഹേയുടെ പുതിയ സാലറി ഗൈഡ് വെളിപ്പെടുത്തുന്നു. രാജ്യത്തുള്ള 40 ശതമാനത്തോളം എംപ്ലോയർമാരും തങ്ങളുടെ പെർമനന്റ് സ്റ്റാഫ് ലെവലിൽ ഒരു വർഷത്തിനുള്ളിൽ വർധന ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തങ്ങളുടെ എൻജിനീയറിങ് പ്രഫഷണലുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് 52 ശതമാനം എംപ്ലോയർമാരും സൂചന നൽകിയിട്ടുണ്ട്.ഐടി സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 47 ശതമാനം എംപ്ലോയർമാരും എച്ച്ആർ ആൻഡ് ഡിസ്ട്രിബ്യൂഷൻ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 45 ശതമാനം എംപ്ലോയർമാരും ഓപ്പറേഷനൽ മാനേജ്മെന്റ് പ്രഫഷണനലുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് 44 ശതമാനം എംപ്ലോയർമാരും പ്രോജക്ട് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നന് 41 ശതമാനം എംപ്ലോയർമാരും തീരുമാനിച്ചിട്ടുണ്ടെന്നാണ് സാലറിഗൈഡ് വെളിപ്പെടുത്തുന്നത്.
കൂടാതെ തങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ കഴിയുമെന്ന് 70 ശതമാനം തൊഴിലുടമകളും പ്രതീക്ഷിക്കുന്നു. തങ്ങളുടെ ബിസിനസിന്റെയോ ഡിപ്പാർട്ട്മെന്റിന്റെയോ പ്രവർത്തനത്തെ വിദഗ്ധ തൊഴിലാളികളുടെ അഭാവം ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് 60 ശതമാനം എംപ്ലോയർമാരും വിശ്വസിക്കുന്നു.