- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശവിദ്യാർത്ഥികളെ ആകർഷിക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി; അഞ്ചുവർഷത്തിനുള്ളിൽ വിദേശിവിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാക്കും; കോളേജുകളുടേയും യൂണിവേഴ്‌സിറ്റികളുടേയും വരുമാനം വർധിപ്പിക്കാൻ ജാൻ ഒ സുള്ളിവൻ
ഡബ്ലിൻ: വിദേശവിദ്യാർത്ഥികളെ അയർലണ്ടിലേക്ക് ആകർഷിച്ച് കോളേജുകളുടേയും യൂണിവേഴ്‌സിറ്റികളുടേയും വരുമാനം വർധിപ്പിക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി ജാൻ ഒ സുള്ളിവൻ. അയർലണ്ടിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിനെ ആകർഷിക്കുക വഴി സമ്പദ് ഘടനയ്ക്ക് അടുത്ത അഞ്ചു വർഷത്തേക്ക് 720 മില്യൺ യൂറോയുടെ വരുമാനം സ
ഡബ്ലിൻ: വിദേശവിദ്യാർത്ഥികളെ അയർലണ്ടിലേക്ക് ആകർഷിച്ച് കോളേജുകളുടേയും യൂണിവേഴ്‌സിറ്റികളുടേയും വരുമാനം വർധിപ്പിക്കാൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി ജാൻ ഒ സുള്ളിവൻ. അയർലണ്ടിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിനെ ആകർഷിക്കുക വഴി സമ്പദ് ഘടനയ്ക്ക് അടുത്ത അഞ്ചു വർഷത്തേക്ക് 720 മില്യൺ യൂറോയുടെ വരുമാനം സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കാണ് വിദേശിവിദ്യാർത്ഥികളുടെ ഒഴുക്ക് അയർലണ്ടിലേക്ക് വർധിപ്പിക്കാൻ മന്ത്രി പദ്ധതിയിട്ടിരിക്കുന്നത്.
ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയിൽ വിദേശവിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ഹയർ എഡ്യൂക്കേഷൻ മേഖലയിൽ വിദേശവിദ്യാർത്ഥികളുടെ എണ്ണം 8.8 ശതമാനമാണ്. 2020-ഓടെ ഇത് 15 ശതമാനമാക്കി മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനനുസരിച്ചാണ് സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്നതും.
2008-2015 കാലയളവിൽ തേർഡ് ലെവൽ ഇൻസ്റ്റിറ്റിയൂട്ടുകൾക്കുള്ള ഫണ്ടിങ് 32 ശതമാനം ആക്കി വെട്ടിച്ചുരുക്കിയിരുന്നു. സ്റ്റാഫിങ് ലെവലും 2000 ആക്കി ചുരുക്കിയിരുന്നു. യൂണിവേഴ്‌സിറ്റികൾ ചുരുക്കിയ ചെലവിൽ പ്രവർത്തിക്കുന്നതിനാണ് ഫണ്ടുകൾ വെട്ടിച്ചുരുക്കിയത്. അതേസമയം വിദ്യാർത്ഥികളുടെ എണ്ണം 20 ശതമാനം കണ്ട് വർധിക്കുകയും ചെയ്തു. തേർഡ് ലെവലിൽ തന്നെ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള യൂണിവേഴ്‌സിറ്റികൾക്ക് വിദേശ വിദ്യാർത്ഥികളുടെ വരവോടെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. ഫീസിനത്തിൽ വൻ തുകകൾ വിദേശ വിദ്യാർത്ഥികൾ നൽകുന്നത് ഇവിടുത്തെ കോളേജുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും പ്രധാന സാമ്പത്തിക സ്രോതസായിരിക്കും.