യർലന്റിലെ വിദേശ വിദ്യാർത്ഥികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിരക്ക് കുത്തനെ ഉയർത്താൻ നീക്കം. ഇൻഷ്വറൻസ് നിരക്കിൽ 25 ശതമാനം വർദ്ധനവ് വരുത്താനാണ് ഇൻഷ്വറൻസ് കമ്പനികൾ പദ്ധതിയിടുന്നത്. നിരക്ക് വർദ്ധനവ്ഇന്ത്യക്കാരടക്കമുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. ഏകദേശം ആയിരത്തോളം വിദേശവിദ്യാർത്ഥികൾക്ക് ഈ തിരുമാനം തിരിച്ചടിയാകുമെന്നാണ് സൂചന.

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് ആരോഗ്യ സേവനത്തിനായുള്ള ഫീസായി 40 യൂറോ മുതൽ 150 യൂറോ വരെയാണ് ഓരോ വർഷവും കമ്പനികൾ ഈടാക്കുന്നത്. ഫുൾടൈം പഠനത്തിനായി രാജ്യത്തെത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണമായുള്ള ആരോഗ്യ ഇൻ്ഷറൻസുകൾ അത്യാവശ്യമായതിനാൽ ഇതിനായി 500 മുതൽ 1000 യൂറോ വരെ വേണ്ടി വരുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ

നിരക്കിൽ 25 ശതാമനം വർദ്ധനവ് അടുത്ത നാല് വർഷത്തേക്കുള്ള വർദ്ധനവാണ് കമ്പനികൾക്ക പദ്ധതിയിടുന്നത്. എന്നാൽ ഈ നിരക്ക് വർദ്ധനവ് പ്രാബല്യത്തിലായാൽ അത് സർക്കാരിന്റെ കുടിയേറ്റത്തെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്.