- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാർ വിദേശയാത്ര നടത്താൻ വിമാന ടിക്കറ്റ് നിരക്കിനത്തിൽ മാത്രം ചെലവാക്കിയത് 40 ലക്ഷം; പത്തു ലക്ഷവും ഷിബു ബേബി ജോണിന്റെ വക; ഏറ്റവും കുറവു കുഞ്ഞാലിക്കുട്ടിക്ക്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനായി നമ്മുടെ മന്ത്രിമാർ കഴിഞ്ഞ നാലുവർഷത്തിനിടെ ചെലവഴിച്ചത് 40 ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 40,33,627 രൂപയാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി വിമാന ടിക്കറ്റ നിരക്കിനത്തിൽ ചെലവഴിച്ചത്. ഖജനാവിൽ നിന്ന് മന്ത്രിമാരുടെ യാത്രയ്ക്കായി ചെലവഴിച്ച തുകയെപ്പറ്റി ധനമന്ത്രി കെ എം മാണിയാണ് നി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനായി നമ്മുടെ മന്ത്രിമാർ കഴിഞ്ഞ നാലുവർഷത്തിനിടെ ചെലവഴിച്ചത് 40 ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 40,33,627 രൂപയാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി വിമാന ടിക്കറ്റ നിരക്കിനത്തിൽ ചെലവഴിച്ചത്.
ഖജനാവിൽ നിന്ന് മന്ത്രിമാരുടെ യാത്രയ്ക്കായി ചെലവഴിച്ച തുകയെപ്പറ്റി ധനമന്ത്രി കെ എം മാണിയാണ് നിയമസഭയിൽ അറിയിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മന്ത്രി ഷിബു ബേബി ജോണാണ്. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും കുറവു തുക ചെലവഴിച്ചത്. മന്ത്രിമാരുടെ യാത്രാ ടിക്കറ്റ് ചാർജ് മാത്രമാണിത്.
പത്തു ലക്ഷത്തിനടുത്താണ് ഷിബു വിമാനയാത്രയ്ക്കായി ചെലവഴിച്ചത്. 9,92,901 രൂപ. അതേസമയം, മന്ത്രി കുഞ്ഞാലിക്കുട്ടി ചെലവഴിച്ചത് 74,007 രൂപയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈയിനത്തിൽ ചെലവിട്ടത് 89,062 രൂപയാണ്.
വിമാന യാത്രയ്ക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചവരിൽ രണ്ടാം സ്ഥാനത്തു മന്ത്രി പി ജെ ജോസഫാണ്. 7,03,299 രൂപയാണ് പി ജെ ജോസഫ് ആകാശയാനങ്ങളിൽ സഞ്ചരിക്കാൻ ചെലവിട്ടത്. എ പി അനിൽകുമാർ 6,53,727 രൂപ ചെലവാക്കി. മന്ത്രിയായിരുന്ന കെ ബി ഗണേശ് കുമാർ 1,48,813 രൂപയും ടി എം ജേക്കബ് 3,99,352 രൂപയും ചെലവഴിച്ചു. മന്ത്രിമാരായ കെ സി ജോസഫ് 96,055 രൂപയും കെ എം മാണി 2,81,821 രൂപയും അനൂപ് ജേക്കബ് 2,23,230 രൂപയും രമേശ് ചെന്നിത്തല 3,71,360 രൂപയും വിമാന യാത്രാക്കൂലി ഇനത്തിൽ ചെലവാക്കി.