മുൻ ടൂറിസം മന്ത്രി വിദേശത്തു ചുറ്റിയടിച്ചത് 88 ദിവസം; കൂടുതൽ യാത്ര നടത്തിയതു മുനീർ; 20 തവണ പറന്ന കെ സി ജോസഫും മുന്നിൽ: യുഡിഎഫ് മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളുടെ കഥ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ വിനോദസഞ്ചാരവകുപ്പുമന്ത്രി വിദേശത്തു കറങ്ങിയത് 88 ദിവസം. 21 യാത്രകളിലായാണു മുൻ മന്ത്രി എ പി അനിൽ കുമാർ വിദേശത്ത് ചുറ്റിയടിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ വിദേശയാത്രയെക്കുറിച്ചു സഭയിൽ ഉന്നയിച്ച സബ്മിഷനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിലാണു വിവരങ്ങൾ പുറത്തുവന്നത്. ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാർ അഞ്ചുവർഷത്തെ ഭരണകാലയളവിനിടെ മൂന്നു മാസത്തോളം വിദേശരാജ്യങ്ങളിലായിരുന്നു. മന്ത്രിമാരായിരുന്ന ഡോ. എം കെ മുനീർ, കെ സി ജോസഫ് എന്നിവരും വിദേശയാത്രയിൽ പിന്നിലായിരുന്നില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു വർഷം ശരാശരി പതിനെട്ടു ദിവസം എന്ന തോതിലാണ് എ പി അനിൽകുമാർ വിദേശത്തു കഴിഞ്ഞത്. 21 യാത്രകളിലായി 88 ദിവസമായിരുന്നു മുൻ ടൂറിസം മന്ത്രി വിദേശത്തു കറങ്ങിയത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്സർലൻഡ് തുടങ്ങിയ പതിനഞ്ചു രാജ്യങ്ങളിലാണ് അനിൽകുമാർ സന്ദർശനം നടത്തിയത്. അഞ്ചു യാത്രകൾ സ്വകാര്യാവശ്യത്തിനായിരുന്നെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. 32 യാത്രകളിലായി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ വിനോദസഞ്ചാരവകുപ്പുമന്ത്രി വിദേശത്തു കറങ്ങിയത് 88 ദിവസം. 21 യാത്രകളിലായാണു മുൻ മന്ത്രി എ പി അനിൽ കുമാർ വിദേശത്ത് ചുറ്റിയടിച്ചത്.
കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ വിദേശയാത്രയെക്കുറിച്ചു സഭയിൽ ഉന്നയിച്ച സബ്മിഷനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിലാണു വിവരങ്ങൾ പുറത്തുവന്നത്.
ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാർ അഞ്ചുവർഷത്തെ ഭരണകാലയളവിനിടെ മൂന്നു മാസത്തോളം വിദേശരാജ്യങ്ങളിലായിരുന്നു. മന്ത്രിമാരായിരുന്ന ഡോ. എം കെ മുനീർ, കെ സി ജോസഫ് എന്നിവരും വിദേശയാത്രയിൽ പിന്നിലായിരുന്നില്ല.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു വർഷം ശരാശരി പതിനെട്ടു ദിവസം എന്ന തോതിലാണ് എ പി അനിൽകുമാർ വിദേശത്തു കഴിഞ്ഞത്. 21 യാത്രകളിലായി 88 ദിവസമായിരുന്നു മുൻ ടൂറിസം മന്ത്രി വിദേശത്തു കറങ്ങിയത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്സർലൻഡ് തുടങ്ങിയ പതിനഞ്ചു രാജ്യങ്ങളിലാണ് അനിൽകുമാർ സന്ദർശനം നടത്തിയത്. അഞ്ചു യാത്രകൾ സ്വകാര്യാവശ്യത്തിനായിരുന്നെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു.
32 യാത്രകളിലായി 74 ദിവസമായിരുന്നു എം കെ മുനീർ വിദേശത്തു കഴിഞ്ഞത്. ഇതിൽ ഏഴെണ്ണം സ്വകാര്യാവശ്യത്തിനായിരുന്നു. തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബി ജോണും പിന്നിലല്ല. പതിനഞ്ചു സ്വകാര്യ യാത്രകൾ ഉൾപ്പെടെ 27 തവണയാണ് ഷിബു വിദേശത്തേക്കു പറന്നത്. കെ സി ജോസഫ് ഇരുപതു തവണയാണു വിദേശത്തു പോയത്.
പി ജെ ജോസഫ് സന്ദർശിച്ചത് ഇസ്രയേൽ, വത്തിക്കാൻ, റോം തുടങ്ങിയ ഇടങ്ങളായിരുന്നു. കെ പി മോഹനൻ പതിനഞ്ചു തവണയാണു പറന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആറു തവണയാണു വിദേശയാത്ര നടത്തിയത്. ഇതിൽ മൂന്നും സ്വകാര്യാവശ്യത്തിനായിരുന്നെന്നും രേഖകൾ വ്യക്തമാക്കുന്നു. പി കെ ശശിയാണ് സഭയിൽ കഴിഞ്ഞ മന്ത്രിമാരുടെ വിദേശയാത്രയെക്കുറിച്ചു ചോദിച്ചത്.