പനാജി: അസാധുവാക്കിയ 1000ത്തിന്റെ നോട്ടും കൈയിൽ പിടിച്ച് കരയുന്ന വിദേശ വനിതയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ചർച്ചയാകുന്നത്. യുവതിയുടെ കൈയിൽ വേറെ നോട്ടുകൾ ഒന്നും തന്നെ ഇല്ല. നിസ്സഹായയി കരയുന്ന യുവതി പലരുടേയും മനസിൽ വേദന പടർത്തി എന്നാണ് പറയുന്നത്. ഇതിനകം വീഡിയോ കണ്ടത് 13 ലക്ഷം പേരാണ്.

ഗോവ വിമാനത്താവളത്തിലാണ് സംഭവം നടക്കുന്നത്. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ യുവതി ഇന്റികോ വിമാന അധികൃതർക്ക് നൽകേണ്ടിയിരുന്നു.എന്നാൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളോ 100 രൂപ നോട്ടുകളോ ഇല്ലാത്ത യുവതിയുടെ പക്കൽ പിൻവലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്. ഇത് സ്വീകരിക്കാനോ നോട്ട് മാറ്റി നൽകാനോ ജീവനക്കാർ തയ്യറാകാത്തതിൽ വിഷമിച്ചാണ് യുവതി കരഞ്ഞത്.

യുവതിയുടെ അവസ്ഥ കണ്ട് സഹതാപം തോന്നിയ ആളാണ് പിന്നീട്് യുവതിക്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് നൽകി പ്രശ്‌നം പരിഹരിച്ചത്. നവംബർ എട്ടിന് ബിജെപി സർക്കാർ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയശേഷം മൂന്നാം ദിവസമാണ് ഈ വിഡിയോ നവമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പല സ്ഥലങ്ങളിലും പ്രതിസന്ധി രൂക്ഷമായപ്പോഴാണ് വീഡിയോ വീണ്ടും ചർച്ചയാകുന്നത്.