- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമേഷ് കോവളം ബീച്ചിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും മുഖ്യകണ്ണി; പത്തോളം സ്ത്രീകളുമായി അതിരുവിട്ട സൗഹൃദം; പുരുഷ ലൈംഗിക തൊഴിലാളിയായി വിലസി നടന്നു! ടൂറിസ്റ്റ് ഗൈഡായ ഉദയനെതിരെ അര ഡസണോളം അടിപിടി കേസുകൾ; ഇരുവരും വിളയാടിയത് കണ്ടൽകാട് വിഹാരകേന്ദ്രമാക്കി; വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മുട്ടുമടക്കിയത് ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ വിളയാടിയത് കണ്ടൽക്കാട് കേന്ദ്രമാക്കി. കേസിലെ പ്രധാനി ബീച്ചിൽ കഞ്ചാവും മയക്കുമരുന്നു വിറ്റു കറങ്ങി നടന്ന പുരുഷ ലൈംഗിക തൊഴിലാളിയായ ഉമേഷാണ്. വിദ്യാഭ്യാസം അധികമില്ലെങ്കിലും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഉദയൻ അനധികൃത ടൂറിസ്റ്റ് ഗൈഡായി വിലസുകയായിരുന്നു. ഇരുവരെയും പൊലീസ് പിടികൂടിയത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് കോവളം, പനത്തുറ സ്വദേശികളാണു പ്രതികൾ. ലാത്വിയ സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിടെയാണു കൊലപ്പെടുത്തിയത്. ആദ്യം ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കള്ളം ആവർത്തിച്ചത് വിനയായി. ഒടുവിൽ പൊലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന പ്രവർത്തനത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട് പുരുഷ ലൈംഗിക തൊഴിലാളിയും മയക്കുമരുന്ന് സംഘത്തലവനുമായ ഉമേഷ്. വധശ്രമം ഉൾപ്പെടെ ഒരു ഡസനിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. ട്രാവൽ ഗൈഡ് എന്ന വ്യാജേന കോവളം ബീച്ചി
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ വിളയാടിയത് കണ്ടൽക്കാട് കേന്ദ്രമാക്കി. കേസിലെ പ്രധാനി ബീച്ചിൽ കഞ്ചാവും മയക്കുമരുന്നു വിറ്റു കറങ്ങി നടന്ന പുരുഷ ലൈംഗിക തൊഴിലാളിയായ ഉമേഷാണ്. വിദ്യാഭ്യാസം അധികമില്ലെങ്കിലും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഉദയൻ അനധികൃത ടൂറിസ്റ്റ് ഗൈഡായി വിലസുകയായിരുന്നു. ഇരുവരെയും പൊലീസ് പിടികൂടിയത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് കോവളം, പനത്തുറ സ്വദേശികളാണു പ്രതികൾ. ലാത്വിയ സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിടെയാണു കൊലപ്പെടുത്തിയത്. ആദ്യം ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കള്ളം ആവർത്തിച്ചത് വിനയായി. ഒടുവിൽ പൊലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു.
നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന പ്രവർത്തനത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട് പുരുഷ ലൈംഗിക തൊഴിലാളിയും മയക്കുമരുന്ന് സംഘത്തലവനുമായ ഉമേഷ്. വധശ്രമം ഉൾപ്പെടെ ഒരു ഡസനിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. ട്രാവൽ ഗൈഡ് എന്ന വ്യാജേന കോവളം ബീച്ചിലും പരിസരത്തും കറങ്ങി നടന്ന് വിദേശികളെ ചൂഷണം ചെയ്യുകയാണ് പ്രധാന പണി. വിദേശികളടക്കമുള്ള ടൂറിസ്റ്റുകളെ പാട്ടിലാക്കി അവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കും. ഉമേഷിന്റെ ഉറ്റ സുഹൃത്തും അകന്ന ബന്ധുവുമാണ് ഉദയൻ. ഇരുവരും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല.
വിദേശ വനിതയെ എത്തിച്ച് കൊലപ്പെടുത്തിയ പനത്തുറ പുനംതുരുത്തിലെ പന്ത്രണ്ടേക്കറിലധികം വരുന്ന കണ്ടൽകാടാണ് ഇവരുടെ സാമ്രാജ്യം. ഇവിടം ഭരിച്ചിരുന്നത് ഇവരാണ്. വിദേശികൾക്ക് ലഹരി നുകരാൻ വേണ്ടി എത്തിച്ചത് ഈ കണ്ടൽക്കാട്ടിലേക്കായിരുന്നു. വിദേശികളെ പ്രലോഭിപ്പിച്ച് ഫൈബർ വള്ളത്തിൽ കയറ്റിക്കൊണ്ടുവന്ന് ലഹരി വസ്തുക്കൾ കൈമാറിയിരുന്നത് ഇവിടെയാണ്. ഇവരുടെ വിളയാട്ടം നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസമായിരുന്നെങ്കിലും പരാതി നൽകാനോ പ്രതികരിക്കാനോ ഭയമായിരുന്നു. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇവർ തങ്ങളെ എതിർക്കുന്നരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കും. അതിനാൽ ഇവർക്കെതിരെ ആരും ഒന്നും മിണ്ടില്ല.
കോവളം ബീച്ചിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും മുഖ്യ കണ്ണിയാണ് ഉമേഷ്. അവിവാഹിതനായ ഇയാൾക്ക് പ്രദേശത്തെ പത്തോളം സ്ത്രീകളുമായി അതിരുവിട്ട സൗഹൃദമുണ്ടെന്ന് പൊലീസ് പറയുന്നു. കൊച്ചുകുട്ടികളെയുൾപ്പെടെ ലൈംഗിക വിക്രിയകൾക്ക് ഇയാൾ ഇരയാക്കിയതായ വിവരമുണ്ടെങ്കിലും ഇതിന്റെ പേരിൽ കേസുണ്ടായില്ല.
വിദേശ വനിതയെ കാണാതായ സംഭവത്തിലും മൃതദേഹം കാണപ്പെട്ട ശേഷവും കോവളത്തും പരിസരത്തും പൊലീസ് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും ഇവരെപ്പറ്റിയുള്ള സൂചനകളൊന്നും ലഭിക്കാതെ പോയതിന് പിന്നിൽ ഇവരുടെ ക്രിമിനൽ പശ്ചാത്തലം കാരണമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വിശദമായി അന്വഷിക്കുമ്പോഴാണ് വിദേശവനിതയെ കണ്ടൽകാട്ടിലേക്ക് ഇവ&്വംിഷ;ർ കൂട്ടിക്കൊണ്ടുപോയെന്ന വിവരം പ്രദേശവാസികളിൽ ചിലർ പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറായത്. ഇവരെ ഭയന്നാകും തുടക്കത്തിൽ പുറത്തുപറയാത്തതെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ ഭയന്ന് വിവരങ്ങൾ കൈമാറാൻ ജനം തയ്യാറാകില്ലെന്ന് തിരിച്ചറിഞ്ഞാണ് പലസ്ഥലത്തും കഴിഞ്ഞ ദിവസങ്ങളിൽ പെട്ടികൾ സ്ഥാപിച്ചത്. അതോടെ ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ അറസ്റ്റിലായതോടെ പനത്തുറ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ ഗുണ്ടാ സംഘങ്ങളെ വരുതിയിലാക്കാനാണ് പൊലീസിന്റെ ശ്രമം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അടിപിടി, അക്രമം, കൊലപാതകശ്രമം, കഞ്ചാവ് വിൽപ്പന, വ്യാജ മദ്യ വിൽപ്പന തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഉമേഷിനെതിരെ 13 കേസുകൾ തിരുവല്ലം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദയനെതിരെയും അരഡസനോളം കേസുകളുണ്ട്. ഇതിൽ ചുരുക്കം ചിലതൊഴികെ കേസുകളിലെല്ലാം കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിച്ചു. പ്രദേശത്തെ സമാധാന ജീവിതത്തിന് തടസമായ ഇവർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
കോവളത്തെ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. െഗെഡായി വിദേശികൾക്കൊപ്പം കൂടിയാണ് തട്ടിപ്പുകൾ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പൊലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, അബ്കാരി കേസുകൾ ഉൾപ്പെടെ 13 കേസുകൾ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരിൽ ആറും. പ്രദേശവാസികൾക്കും കോവളത്തെ വ്യാപാരികൾക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവർക്കുമെതിരെ മൊഴിനൽകാൻ പോലും പലരും തയാറായില്ല.
മാർച്ച് പതിനാലിനാണ് പോത്തൻകോട് ധർമ ആയുർവേദ റിസോട്ടിൽനിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി. ഓട്ടോറിക്ഷയിലാണ് ഇവിടെ വരെയെത്തിയത്. രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയിൽപ്പെട്ട പ്രതികൾ ടൂറിസ്റ്റ് െഗെഡുകൾ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടർന്ന് ഉമേഷും ഉദയനും കാഴ്ചകൾ കാണിച്ചു തരാമെന്നും കഞ്ചാവു നൽകാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. െഫെബർ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലെത്തിച്ചത്. മയക്കുമരുന്നു നൽകി പീഡിപ്പിച്ചു.
കെയിൽ പണം ഇല്ലെന്ന് മനസിലാക്കിയതോടെ ഇവരെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിർത്തു. ഇതേത്തുടർന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മരണം. തുടർന്ന് മരണം ആത്മഹത്യയാക്കാൻ വള്ളികൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു. അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകശേഷവും സാധാരണപോലെ ഇവർ പെരുമാറി. എന്നാൽ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികൾ ഇവരായിരുന്നുവെന്ന് പൊലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്.
യുവതി പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ തെളിവുകൾ കണ്ടെത്തുക പ്രയാസമായിരുന്നു.