സിംഗപ്പൂരിലെ വിദേശ തൊഴിലാളികൾക്ക് താമസസ്ഥലത്തോ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖികരിക്കേണ്ടി വന്നാൽ അവയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് പുറത്ത്. ഡോർമെറ്ററി സമ്പ്രദായത്തിൽ താമസിച്ച് വരുന്ന വിദേശ തൊഴിലാളികൾക്ക് വേണ്ടിയാണ് മാൻപവര് മന്ത്രാലയം പുതിയ ആപ്ലിക്കേഷൻ കൊണ്ട് വന്നത്.

DormWatch എന്ന് പേരിലുള്ള ഓഫീലുടെ നിങ്ങളുടെ പ്രശ്‌നങ്ങൾ ഫോട്ടോയിലൂടെയോ വീഡിയോയിലൂടെയോ അപ് ലോഡ് ചെയ്താൽ അവയ്ക്ക് അധികൃതർ ഉടൻ പരിഹാരം കണ്ടെത്തുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ ആപ്പിലൂടെ അധികൃതരുമായി തൊഴിലാളികൾക്ക് നേരിട്ട് സംസാരിക്കാനും കഴിയും.

ഈ സംവിധാനത്തിലൂടെ വൃത്തിഹീനവും , തിക്കുതിരക്കുമുള്ള താമസസൗകര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവും എന്നാണ് കരുതുന്നത്.