ഓസ്ലോ: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ രാജ്യം വിടുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഏറെ വർധിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് നോർവേ (എസ്എസ്ബി) റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വർധന ഉണ്ടായതാണ് വിദേശ തൊഴിലാളികളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിദേശ തൊഴിലാളികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം ഏറെ വർധിച്ചതായാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ ഭൂരിഭാഗം തൊഴിലാളികളും വിദേശത്തു നിന്നുള്ളവരാണ്. ഈ മേഖലയിൽ മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതോടെ അവർക്കെല്ലാം പുതിയ തൊഴിൽ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്.

ഈ വർഷം തുടക്കത്തിൽ Adecco കമ്പനിയിൽ 45 ശതമാനത്തോളം തൊഴിലാളികളും വിദേശത്തു നിന്നുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ അത് 27 ശതമാനമായി ചുരുങ്ങി. ഹോർഡലാൻഡ്, റോഗലാൻഡ്, നോർത്തേൺ നോർവേ എന്നിവിടങ്ങളിലാണ് മാന്ദ്യം രൂക്ഷമായിരിക്കുന്നത്. ഹോർഡലാൻഡിൽ തന്നെ വിപണി കഴിഞ്ഞ വർഷം 17 ശതമാനം ചുരുങ്ങിയെന്നും എസ്എസ്ബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.