സൂറിച്ച്: സ്വിറ്റ്‌സർലാൻഡിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം ഇരുപതു ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം രാജ്യത്തെ ജനസംഖ്യ 96,000 വർധിച്ച് 8,236,600ലെത്തിയതായും കണക്കുകളിൽ വ്യക്തമാകുന്നു.

ഫെഡറൽ സ്‌ററാറ്റിസ്‌ററിക്‌സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ജനസംഖ്യാ വർധനയിൽ മൂന്നിൽ രണ്ടും വിദേശികളുടെ കുടിയേറ്റം കാരണമാണ്. 60,700 ആണ് ഇവരുടെ എണ്ണത്തിൽ വന്ന വർധന.

രാജ്യത്ത് സ്ഥിരതാമസമാക്കിയ വിദേശികളുടെ മാത്രം എണ്ണമാണ് ഇരുപതു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇവരിപ്പോൾ രാജ്യത്തെ ആകെ ജനസംഖ്യയുടെ 24.3 ശതമാനം വരും.