- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ കണ്ടെത്താൻ സാധിക്കുന്നില്ല; സ്‌പെയിൻ ഉപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നു; കുടിയേറ്റ നിരക്കിലും വൻ ഇടിവ്
മാഡ്രിഡ്: സ്‌പെയിനിൽ താമസിക്കുന്ന വിദേശികളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവു നേരിടുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റിയൂട്ട് റിപ്പോർട്ട്. തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതാണ് വിദേശികളെ സ്‌പെയിൻ ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2015 ജനുവരിയിലെ കണക്ക് പ്രകാരം 4,718,864 വിദേശികളാണ് സ്
മാഡ്രിഡ്: സ്‌പെയിനിൽ താമസിക്കുന്ന വിദേശികളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവു നേരിടുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റിയൂട്ട് റിപ്പോർട്ട്. തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതാണ് വിദേശികളെ സ്‌പെയിൻ ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2015 ജനുവരിയിലെ കണക്ക് പ്രകാരം 4,718,864 വിദേശികളാണ് സ്‌പെയിനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 6.1 ശതമാനം കുറവാണെന്നാണ് വിലയിരുത്തുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് വിദേശികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. സ്‌പെയിനിലെത്തുന്ന ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലാണ് വൻ ഇടിവ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2008-ൽ രാജ്യത്തെ ഞെരുക്കിയ സാമ്പത്തിക മാന്ദ്യം വിദേശികളെയാണ് ഏറ്റവുമധികം ബാധിച്ചത്. മൊത്തത്തിൽ സ്‌പെയിനിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇടിവു രേഖപ്പെടുത്തിയതോടെ ഇവിടേയ്ക്കുള്ള വിദേശികളുടെ ഒഴുക്കിനേയും അതു ബാധിച്ചു. കഴിഞ്ഞവർഷമാണ് രാജ്യം മാന്ദ്യത്തിൽ നിന്നു കരകയറാൻ തുടങ്ങിയത്. സമ്പദ് വ്യവസ്ഥയിൽ 1.4 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയെങ്കിലും 2014 അവസാനം ഇത് 23.7 ശതമാനത്തിൽ നിലനിൽക്കുകയായിരുന്നു. യൂറോ സോണിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള ഗ്രീസിനു പിന്നിലാണ് സ്‌പെയിനിന്റെ സ്ഥാനം.