- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിൽ വിദേശികളുടെ എണ്ണം 20 ലക്ഷം കടന്നു; വിദേശികളുടെ എണ്ണത്തിൽ ഇത്രയേറെ വർധനയുണ്ടാകുന്നത് ഇതാദ്യം
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞുവെന്ന് പുതിയ റിപ്പോർട്ട്. ഇതാദ്യമായാണ് വിദേശികളുടെ എണ്ണത്തിൽ ഇത്രയേറെ വർധന രേഖപ്പെടുത്തുന്നത്. 2015-ലെ കണക്ക് അനുസരിച്ച് പെർമനന്റ് റെസിഡൻസിയുള്ള വിദേശികളുടെ എണ്ണം 2,048,700 ആണെന്നാണ് വ്യക്തമായിരിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ കാൽ ഭാഗത്തോളം (24.6 ശതമാനം) വരുമിത്. 2014-ൽ വിദേശികളുടെ എണ്ണം 1,998,500 ആയിരുന്നതാണ് ഇപ്പോൾ 20 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ 393,600 പേർ സ്വിറ്റ്‌സർലണ്ടിൽ തന്നെ ജനിച്ചവരാണ്. എന്നാൽ ഇവർ സ്വിസ് സിറ്റിസൺഷിപ്പിന് അർഹരായിട്ടില്ല. ബാക്കിയുള്ളവർ വിദേശത്തു തന്നെ ജനിച്ചവരാണ്. വിദേശത്തു ജനിച്ചവരിൽ തന്നെ 44 ശതമാനത്തോളം പേർ പത്തു വർഷത്തിലധികമായി ഇവിടെ തന്നെ താമസിച്ചുവരുന്നവരാണ്. ഇറ്റലി, ജർമനി, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശികളിൽ പകുതിയിലേറെയും. ജനീവയിലാണ് ഏറ്റവും കൂടുതൽ വിദേശികൾ സ്ഥിരമായി താമസിക്കുന്നത്. 41 ശതമാനത്തോളം പേർ. രണ്ടാം സ്ഥാനത്ത് ബേസൽ സിറ്റിയും
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞുവെന്ന് പുതിയ റിപ്പോർട്ട്. ഇതാദ്യമായാണ് വിദേശികളുടെ എണ്ണത്തിൽ ഇത്രയേറെ വർധന രേഖപ്പെടുത്തുന്നത്. 2015-ലെ കണക്ക് അനുസരിച്ച് പെർമനന്റ് റെസിഡൻസിയുള്ള വിദേശികളുടെ എണ്ണം 2,048,700 ആണെന്നാണ് വ്യക്തമായിരിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ കാൽ ഭാഗത്തോളം (24.6 ശതമാനം) വരുമിത്.
2014-ൽ വിദേശികളുടെ എണ്ണം 1,998,500 ആയിരുന്നതാണ് ഇപ്പോൾ 20 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ 393,600 പേർ സ്വിറ്റ്‌സർലണ്ടിൽ തന്നെ ജനിച്ചവരാണ്. എന്നാൽ ഇവർ സ്വിസ് സിറ്റിസൺഷിപ്പിന് അർഹരായിട്ടില്ല. ബാക്കിയുള്ളവർ വിദേശത്തു തന്നെ ജനിച്ചവരാണ്. വിദേശത്തു ജനിച്ചവരിൽ തന്നെ 44 ശതമാനത്തോളം പേർ പത്തു വർഷത്തിലധികമായി ഇവിടെ തന്നെ താമസിച്ചുവരുന്നവരാണ്.
ഇറ്റലി, ജർമനി, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശികളിൽ പകുതിയിലേറെയും. ജനീവയിലാണ് ഏറ്റവും കൂടുതൽ വിദേശികൾ സ്ഥിരമായി താമസിക്കുന്നത്. 41 ശതമാനത്തോളം പേർ. രണ്ടാം സ്ഥാനത്ത് ബേസൽ സിറ്റിയും (35 ശതമാനം), മൂന്നാം സ്ഥാനത്ത് വൗദ് (34 ശതമാനം) സിറ്റിയുമാണ്. കഴിഞ്ഞ വർഷം തന്നെ 2.1 ശതമാനത്തോളം വിദേശികൾക്കാണ് സ്വിസ് സിറ്റിസൺഷിപ്പ് ലഭ്യമായത്.
വിദേശികളുടെ എണ്ണത്തിൽ വർധന നേരിട്ടതോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 2015-ൽ 1.1 ശതമാനം കൂടി വർധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മൊത്തത്തിൽ 188,500 പേർ രാജ്യത്ത് എത്തുകയും 116,600 പേർ രാജ്യം വിടുകയും ചെയ്തിട്ടുണ്ട്.