- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം റൂറൽ ജില്ലയിൽ ഫോറൻസിക് സയൻസ് ലാബറട്ടറിക്ക് ശനിയാഴ്ച തുടക്കം; ലാബ് അങ്കമാലി പൊലീസ് സ്റ്റേഷൻ വളപ്പിൽ
കൊച്ചി: ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ആയി എറണാകുളം റൂറൽ ജില്ലയിൽ ഫോറൻസിക് സയൻസ് ലാബറട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിക്കും. അങ്കമാലി പൊലീസ് സ്റ്റേഷൻ വളപ്പിൽ രണ്ടു നിലകളിലായി 3500 ഓളം സ്‌ക്വയർ ഫീറ്റിലാണ് ലാബ് പ്രവർത്തിക്കുക.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ലാബാണ് ഇതെന്നും, റൂറൽ ജില്ലയിലെ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ലാബിന്റെ പ്രവർത്തനം വേഗം പകരുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലാബ് ഒൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നത്. ലാബ് എസ്‌പി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
Next Story