- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകാരിയായ പുലിയെ വെടിവെച്ചു കൊല്ലാൻ ഉടൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യം; വനം വകുപ്പ് ഉദ്യോഗസ്ഥ സംഘത്തെ കോട്ടപ്പടി പ്ലാമൂടിയിൽ തടഞ്ഞു വച്ച് നാട്ടുകാർ
കോതമംഗലം: പുലി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘത്തെ കോട്ടപ്പടി പ്ലാമൂടിയിൽ നാട്ടുകാർ ഉപരോധിച്ചു. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ച് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.
അപകടകാരിയായ പുലിയെ വെടിവെച്ചുകൊല്ലാൻ ഉടൻ നടപടി സ്വീകരിക്കണം എന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം.ഡ്രോൺ ഉപയോഗിച്ച് വന്യമൃഗങ്ങളെ നിരീക്ഷിച്ചു കൊള്ളാമെന്നും പുലിയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം മേലധികാരികളെ അറിയിക്കാമെന്നും ഉദ്യഗസ്ഥ സംഘം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.ഇന്ന് രാവിലെ 10.30 ടെയാണ് കോടനാട് റെയിഞ്ചോഫീസർ ജിയോ ബേസിലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്യാമുടയിൽ എത്തിയത്.
പുലി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്ലാമൂടി സ്വദേശിനിയുടെ മുഴുവൻ ചികിത്സാ ചെലവുകളും വനം വകുപ്പ് എടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റെയിഞ്ചോഫീസർ നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച കാലമായി പുലി ഭീതിയിലാണ് കോട്ടപ്പടി പഞ്ചായത്ത് നിവാസികൾ കഴിയുന്നത്.നായ്ക്കളെ കൊല്ലുകയും കോഴികളെ പിടിക്കുകയും ചെയ്തിരുന്ന പുലി മനുഷ്യർക്കുനേരെയും ആക്രമണത്തിന് മുതിർന്നത് നാട്ടിൽ പരക്ക ഭീതി പരത്തിയായിട്ടുണ്ട്.
പ്ലാമൂടി ചേറ്റുർ മാത്യുവിന്റെ ഭാര്യ റോസിലി (55 ) യെ ഇന്നലെ വൈകിട്ട് 4 മണിയോടെ പുലി ആക്രമിച്ചിരുന്നു.വീടിന്റെ പിന്നിൽ മഞ്ഞൾ കൃഷി ചെയ്തിരുന്ന ഭാഗത്ത് നിൽക്കുമ്പോഴാണ് ഇവരുടെ മേൽ പുലി ചാടി വീഴുന്നത്. നഖം കൊണ്ട് കൈമുട്ടിന് മുകളിൽ ആഴത്തിൽ മുറിവേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ പി എ എം ബഷീറിന്റെ നേതൃത്തിൽ ജനപ്രതിനിധികളുടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.സംഭവത്തെക്കുറിച്ച് കോട്ടപ്പടി പൊലീസും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരയ ഏതാനും പേർ കോട്ടപ്പടി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പരാതി ഡി എഫ് ഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ പുലിയുടെ ആക്രമണ ഭീതി നിലനിൽക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് നായ്ക്കളെ കൊല്ലുകയും നിരവധി വീടുകളിൽ കോഴികളെ പിടികൂടുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് വനംവകുപ്പധികൃതർ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇത് കാര്യമായ പ്രയോജനം ചെയ്തില്ലന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആക്ഷേപം. സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാർ ഒത്തുകൂടി പുലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല.സമീപത്തെ കോട്ടപ്പാറ വനത്തിൽ നിന്നും എത്തിയ പുലി ജനവാസമേഖലയിൽ ഏവിടെയോ മറിഞ്ഞിരിക്കുന്നുണ്ടെന്നാണ് നാട്ടുകാരിൽ ഏറെപ്പേരും വിശ്വസിക്കുന്നത്.
അതുകൊണ്ട് തന്നെ ഇപ്പോൾ ഇവിടുത്തുകാർ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണ്.വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തി പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുലിയുടെ ആക്രമണം വനംവകുപ്പ് ഇതുവരെ സസ്ഥിരികരിച്ചിട്ടില്ല.വ്യക്തമായ തെളിവില്ലന്നവാദമാണ് വനംവകുപ്പ് ഇക്കാര്യത്തിൽ മുന്നോട്ടുവയ്ക്കുന്നത്. എന്തായാലും പുലിയുടെ ആക്രണമുണ്ടായ സാഹചര്യത്തിൽ വനംവകുപ്പിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.ജീവനും സ്വത്തിനും സംരക്ഷണം തേടി നാട്ടുകാരിൽ പൊലീസിൽ സമർപ്പിച്ച പരാതിക്കുപുറമെ കോടതിവഴിയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും നാട്ടുകാർ തയ്യാറെടുപ്പ് തുടങ്ങി.
അക്ഷരാർത്ഥിത്തിൽ അരക്ഷിതാവസ്ഥയിലാണ് ഇവിടുത്തുകാരുടെ ജീവിതം.ദിവസവും ജനവാസ മേഖലയിലെത്തുന്ന കട്ടാനകൂട്ടം വ്യാപകമായ നാശനഷ്ടങ്ങൾ സൃഷിച്ചാണ് മടങ്ങുന്നത്.ഇതിനുപുറമെ രാജവെമ്പാലയും പെരുമ്പാമ്പുമെല്ലാം ഇടയ്ക്കിടെ ഇവർക്കിടയ്ലേയ്ക്ക് എത്തുന്നമുണ്ട്.വന്യമൃഗശല്യം പരിഹരിക്കണമെന്ന ഇവിടുത്തുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മറുനാടന് മലയാളി ലേഖകന്.