- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം അടക്കി വാഴാമെന്ന സിപിഐഎം മോഹങ്ങൾക്ക് തിരിച്ചടി; വകുപ്പിലെ ഏക ഇടതുയൂണിയനിൽ നിന്ന് സിപിഐ പിന്മാറി: പുതിയ യൂണിയൻ രൂപീകരിച്ച് ഭരണം പിടിക്കാൻ തീവ്രശ്രമം; പല്ലും നഖവും നീട്ടി സിപിഐഎമ്മും; വനത്തിന്റെ രാജാവാകാൻ സിംഹങ്ങളുടെ പോര്
പത്തനംതിട്ട: ഒറ്റ ഇടതു യൂണിയന്റെ പേരിൽ സിപിഐയുടെ കൈയിലുള്ള വനംവകുപ്പിലെ അടക്കി ഭരിക്കാമെന്ന സിപിഐ എം മോഹങ്ങൾക്ക് തിരിച്ചടി. തങ്ങളുടെ വകുപ്പിൽ കടന്നു കയറി കാര്യങ്ങൾ നിയന്ത്രിക്കുന്ന സിപിഐഎം യൂണിയന് എതിരേ സിപിഐ പുതിയ യൂണിയൻ രൂപീകരിച്ചു. വനംമന്ത്രിയെ അടക്കം ഇതേപ്പറ്റി ബോധവൽക്കരിച്ചതോടെ സി.പി.എം യൂണിയൻ നിലനിൽപ്പ് ഭീഷണിയിൽ. പ്രധാന തസ്തികകളിൽ നിന്നും തങ്ങളുടെ നേതാക്കന്മാർ തൂത്തെറിയുമെന്ന ഭീതി വന്നതോടെ സിപിഐഎം പ്രതിഷേധം ശക്തമാക്കി. സർക്കാരിനെതിരേ സമരവും സംഘടിപ്പിച്ചു. വനം വകുപ്പിൽ ഒറ്റ ഇടതു സംഘടന എന്ന ഐക്യത്തോടെ രൂപീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പൂർണമായും സി.പി.എം നിയന്ത്രണത്തിലായതോടെയാണ് സിപിഐ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ എന്ന സംഘടന രൂപം കൊണ്ടത്. വനം വകുപ്പിലെ സ്ഥലമാറ്റങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും ചുക്കാൻ പിടിക്കുന്ന അസോസിയേഷന്റെ കൈ കടത്തലിന് കൂച്ചുവിലങ്ങിടുകയാണ് ഓർഗെനൈസേഷൻ. ഡിവ
പത്തനംതിട്ട: ഒറ്റ ഇടതു യൂണിയന്റെ പേരിൽ സിപിഐയുടെ കൈയിലുള്ള വനംവകുപ്പിലെ അടക്കി ഭരിക്കാമെന്ന സിപിഐ എം മോഹങ്ങൾക്ക് തിരിച്ചടി. തങ്ങളുടെ വകുപ്പിൽ കടന്നു കയറി കാര്യങ്ങൾ നിയന്ത്രിക്കുന്ന സിപിഐഎം യൂണിയന് എതിരേ സിപിഐ പുതിയ യൂണിയൻ രൂപീകരിച്ചു. വനംമന്ത്രിയെ അടക്കം ഇതേപ്പറ്റി ബോധവൽക്കരിച്ചതോടെ സി.പി.എം യൂണിയൻ നിലനിൽപ്പ് ഭീഷണിയിൽ. പ്രധാന തസ്തികകളിൽ നിന്നും തങ്ങളുടെ നേതാക്കന്മാർ തൂത്തെറിയുമെന്ന ഭീതി വന്നതോടെ സിപിഐഎം പ്രതിഷേധം ശക്തമാക്കി.
സർക്കാരിനെതിരേ സമരവും സംഘടിപ്പിച്ചു. വനം വകുപ്പിൽ ഒറ്റ ഇടതു സംഘടന എന്ന ഐക്യത്തോടെ രൂപീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പൂർണമായും സി.പി.എം നിയന്ത്രണത്തിലായതോടെയാണ് സിപിഐ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ എന്ന സംഘടന രൂപം കൊണ്ടത്. വനം വകുപ്പിലെ സ്ഥലമാറ്റങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും ചുക്കാൻ പിടിക്കുന്ന അസോസിയേഷന്റെ കൈ കടത്തലിന് കൂച്ചുവിലങ്ങിടുകയാണ് ഓർഗെനൈസേഷൻ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റേഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിൽ ഭരണപരമായ കാര്യങ്ങൾ നോക്കുന്ന ക്ലർക്കിന്റെ തസ്തികകളിൽ എൻജിഒ യൂണിയന്റെ പ്രവർത്തകരെയോ, നേതാക്കളെയോ വച്ചാണ് അസോസിയേഷന്റെ പേരിൽ യൂണിയൻ നേതാക്കൾ ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തു വന്നിരുന്നത്. സിപിഐ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽ എൻജിഒ യൂണിയനും, അസോസിയേഷനും കാര്യങ്ങൾ അവർക്ക് തോന്നും പോലെ ചെയ്യുന്നുവെന്ന ഓർഗനൈസേഷന്റെ പരാതി ഫലം കണ്ടുതുടങ്ങി.
ജോയിന്റ് കൗൺസിൽ ഇക്കാര്യത്തിൽ ഓർഗനൈസേഷനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതോടെ എൻജിഒ യൂണിയന്റെയും, അസോസിയേഷന്റെയും കൈ കടത്തൽ ഒരു വിധം തടയാനായി. ഡിവിഷൻ, റേഞ്ച് ഓഫീസുകളിലെ പ്രധാന ക്ലർക്ക് തസ്തികകളിൽ ജോയിന്റ് കൗൺസിലിന്റെ ആൾക്കാരെ നിയമിച്ചാണ് തിരിച്ചടി. കോന്നി ഡിവിഷനിൽ ഒരേ സ്ഥലത്ത് 12 ഉം 13ഉം വർഷം സ്ഥിരമായി ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും എതിർ ചേരിയിലുള്ളവരെ സ്ഥലം മാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് എല്ലാ ഇടത് ഭരണത്തിലും യൂണിയന്റെയും, അസോസിയേഷന്റെയും രീതിയാണന്നും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.
കോന്നി ഡി വിഷണൽ ഫോറസ്റ്റ് ഓഫീസിലെ എസ്റ്റാബ്ളിഷ്മെന്റ് ക്ലർക്ക് എൻജിഒ യൂണിയൻ ജീവനക്കാരിയായിരുന്നു. ഇവരെ ഉപയോഗപ്പെടുത്തിയായിരുന്നു ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിച്ചു വന്നിരുന്നത്. ഓർഗനൈസേഷന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പാർട്ടി ഇടപെട്ട് ഈ തസ്തികയിൽ ജോയിന്റ് കൗൺസിൽ അംഗത്തെ നിയമിച്ചത് അസോസിയേഷനേയും, യൂണിയനെയും മറയാക്കി ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിച്ചു വന്ന നേതാവിനെ ക്ഷുഭിതനാക്കി. ശക്തി തെളിയിക്കാനായി അസോസിയേഷന്റെ പേരിൽ ഡിഎഫ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും വിവാദമാകുകയും ചെയതു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ സർക്കാർ വാഹനത്തിലെത്തിയാണ് സർക്കാരിനെതിരായ സമരം ഉദ്ഘാടനം ചെയ്തത്.
ഇതിനിടെ പെരുമ്പാവൂരിൽ നടന്ന സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ വനംമന്ത്രി രാജു പങ്കെടുക്കുന്നത് തടയാൻ ഓർഗനൈസേഷനായി. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന മന്ത്രി സ്വന്തം യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് വിട്ടു നിന്നത്.