തിരുവനന്തപുരം: 1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ദേദഗതിയുടെ ഉദ്ദേശം വ്യക്തമാക്കിയും സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞും 'കൺസൾട്ടേഷൻ പേപ്പർ' കേന്ദ്രസർക്കാർ www.parivesh.nic.in / www.moef.nic.in എന്ന വെബ്‌സൈസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സംഘടനകൾക്കും അവരുടെ അഭിപ്രായങ്ങൾ ലഭ്യമാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. അഭിപ്രായങ്ങൾ 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് apccfpro@gmail.com ലോ നേരിട്ടോ വനം-വന്യജീവി വകുപ്പിൽ ലഭ്യമാക്കണം.

.