- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവം; ഇടുക്കി ഫ്ളയിഗ് സ്ക്വാഡ് ഡിഎഫ്ഒ റിപ്പോർട്ട് സമർപ്പിച്ചു
ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ളയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം റിപ്പോർട്ട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറിയത്.
സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് വിജിലൻസ് ആരംഭിച്ചു.
സംഭവത്തിൽ, പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നിവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്മല സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഈ രണ്ട് പേർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് എന്ന അന്വേഷിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്