- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് അറിവ് പകർന്നത് 33 വർഷക്കാലം; വിരമിച്ച ശേഷം രേഖൾ നൽകാത്തതിനാൽ പെൻഷനും ഇല്ല; ബൂദ്ധദേബിന്റെ ഭാര്യാസഹോദരിക്ക് കൊൽക്കത്തയിൽ തെരുവ് ജീവിതം; മഴയെയും വെയിലിനേയും അതിജീവിച്ച് അന്തിയുറങ്ങുന്നത് ഫുട്ട്പാത്തിൽ
കൊൽക്കത്ത: മുപ്പത്തിമൂന്ന് വർഷക്കാലം വിദ്യാർത്ഥികൾക്ക് അറവ് പകർന്ന അദ്ധ്യാപികയ്ക്ക് ഇപ്പോൾ തെരുവു ജീവിതം.പശ്ചിമബംഗാൾ മുന്മുഖ്യമന്ത്രി ബുദ്ധേദേബ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയായ ഇറ ബസുവാണ് കാറ്റിനെയും മഴയെയുമൊക്കെ അവഗണിച്ച് തെരുവിൽ അലയുന്നത്. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഇറയുടെ ജീവിതം കൊൽക്കത്തയുടെ നഗരപ്രാന്തത്തിലാണ്.
1976 മുതൽ 2009 വരെ 24പർഗാനസിൽ പ്രിയനാഥ് ഗേൾസ് സ്കൂളിൽ സയൻസ് അദ്ധ്യാപികയായിരുന്നു ഇറ. ബഡാനഗറിൽ താമസിച്ചിരുന്ന ഇവർ വിരമിക്കലിനു ശേഷം ഖർദയിലെ ലിച്ചു ബഗാനിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായ ഇറ പിന്നീട് ഡൺലപ്പിലെ ഫൂട്ട്പാത്തിലാണ് എത്തിയത്. വിരമിച്ച ശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്ന് സ്കൂളിലെ പ്രധാന അദ്ധ്യാപിക കൃഷ്ണകാളി ചന്ദ പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല.
ബുദ്ധദേബിന്റെ കുടുംബവുമായുള്ള ബന്ധത്തിൽ ലഭ്യമാകുന്ന പ്രശസ്തിയൊന്നും തനിക്ക് ആവശ്യമില്ലെന്നാണ് ഇറ പറയുന്നത്. 'കുറച്ചു പേർക്ക് ബുദ്ധദേബുമായുള്ള ബന്ധം അറിയാം. എന്നാൽ അങ്ങനെയൊരു മേൽവിലാസത്തിൽ അറിയപ്പെടാൻ എനിക്ക് താത്പര്യമില്ല.' ഇറ പറയുന്നു. അവിവാഹിതയായ ഇറ ഫൂട്ട്പാത്തിലാണ് കഴിയുന്നതെങ്കിലും ആരുടെയും സൗജന്യം കൈപ്പറ്റാറില്ല. ഭക്ഷണം പണംകൊടുത്താണ് വാങ്ങുന്നത്.
കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറങ്ങളിലുള്ള ഇവരുടെ സങ്കടകരമായ ജീവിതം അടുത്തിടെയാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ഇറയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെ അധികൃതർ ഇടപെട്ട് ഇവരെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ ഡൺലപ്പിലെ ആർത്യജോൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു. തന്റെ സഹ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇന്നും തന്നോട് ഏറെ ബഹുമാനമാണെന്നും തന്നെ കെട്ടിപ്പിടിക്കുമ്പോൾ അവരിൽ ചിലർ കരയാറുണ്ടെന്നും ചടങ്ങിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ