- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂസിന്റെ ഓർമകൾ മായും മുമ്പ് ഇന്ത്യയിലും ക്രിക്കറ്റ് ഗ്രൗണ്ടിൽ ദുരന്തം; മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരിക്കേറ്റ അണ്ടർ 19 മുൻ താരം മരിച്ചു
കൊൽക്കത്ത: ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ ഓർമകൾ മായുംമുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വീണ്ടും ഒരു ദുരന്തവാർത്ത. പശ്ചിമ ബംഗാളിലാണ് സംഭവം. ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അണ്ടർ - 19 താരം അംഗിത് കേഷ്‌രി(20)യാണ് മരിച്ചത്. ഈസ്റ്റ് ബംഗാൾ ക്ലബ് താരമായിരുന്ന അംഗിത് അ
കൊൽക്കത്ത: ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ ഓർമകൾ മായുംമുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വീണ്ടും ഒരു ദുരന്തവാർത്ത. പശ്ചിമ ബംഗാളിലാണ് സംഭവം.
ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അണ്ടർ - 19 താരം അംഗിത് കേഷ്‌രി(20)യാണ് മരിച്ചത്. ഈസ്റ്റ് ബംഗാൾ ക്ലബ് താരമായിരുന്ന അംഗിത് അണ്ടർ -19 മുൻ ക്യാപ്റ്റനായിരുന്നു.
വെള്ളിയാഴ്ച ഈസ്റ്റ് ബംഗാൾ ക്ലബും ഭവാനിപൂർ ക്ലബും തമ്മിലുള്ള മൽസരത്തിനിടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ബൗളറായ സൗരഭ് മോണ്ടലുമായി കൂട്ടിയിടിച്ച് കേഷ്‌രി താഴെ വീണത്.
ഉടൻ തന്നെ കേഷ്‌രിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, മൂന്നു ദിവസമായി ചികിൽസയിലായിരുന്ന കേഷ്‌രിയുടെ നിലയിൽ പുരോഗതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഹൃദയാഘാതമാണ് കേഷ്‌രിയുടെ സ്ഥിതി വഷളാക്കിയത്. മരണത്തെ തുടർന്ന് ഈസ്റ്റ് ബംഗാൾ ക്ലബിന്റെ ഇന്നത്തെ മൽസരം മാറ്റിവച്ചു.
ഇരുപതുകാരനായ ഈ വലംകൈയൻ ബാറ്റ്‌സ്മാൻ കൂച്ച് ബെഹർ ട്രോഫിയിൽ ബംഗാളിന്റെ അണ്ടർ 19 ടീമിനെ നയിച്ചിരുന്നു. കൂടാതെ യു.എ.ഇയിലെ കോട്ട്‌സ് വേൾഡ് കപ്പ് 2014ൽ പങ്കെടുക്കുന്ന 30 അംഗ ഇന്ത്യൻ അണ്ടർ 19 സാധ്യതാ പട്ടികയിലും അങ്കിത് ഉൾപ്പെട്ടിരുന്നു.