- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ബിഗ് ബോസ് മത്സരാർത്ഥിക്ക് മൂന്നാമതും മാംഗല്യം ! രാഹുൽ വിവാഹം ചെയ്തത് കസാഖിസ്ഥാൻ മോഡൽ നതാലിയ ഐലീനയെ; ചുരുക്കം സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന് പിന്നാലെ ആർഭാടം ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമാക്കി ബിഗ് ബോസ് താരം; അവളുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും കുടുംബ ജീവിതവും മനസമാധാനവുമാണ് മുഖ്യമെന്നും രാഹുൽ
ചെന്നൈ: പരിപാടി അവസാനിച്ചാലും പങ്കെടുത്തവരുടെ പേരിൽ തുടർച്ചയായി വാർത്ത വരുന്നുവെന്ന പേര് കൂടി സ്വന്തമാക്കിയ ഷോയായിരുന്നു ബിഗ് ബോസ്. വന്ന ഭാഷകളിലെല്ലാം പരിപാടി വൻ ഹിറ്റുമായിരുന്നു. പ്രണയവും സൗഹൃദവും കളിയും ചിരിയുമെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി. എന്നാൽ ബിഗ് ബോസിലെ പ്രിയതാരം മൂന്നാമതും വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് രാഹുൽ മഹാജൻ. മുൻ ബിഗ്ബോസ് മത്സരാർഥിയായ രാഹുൽ മൂന്നാമതും വിവാഹിതാനയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കസാഖിസ്ഥാൻ മോഡൽ നതാലിയ ഐലീനയെയാണ് രാഹുൽ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ആർഭാടമായി വിവിഹം നടത്താത്തതിന്റെ കാരണവും രാഹുൽ വ്യക്തമാക്കുന്നുണ്ട്. വലിയ ആഘോഷത്തോടെയാണ് രണ്ടു വിവാഹങ്ങളും രാഹുൽ നടത്തിയത്. പക്ഷേ ഇത് ഏറെ നാൾ നീണ്ടു നിന്നില്ല. പുതിയ ജീവിത പങക്ാളിയെ കുറിച്ച് രാഹുൽ പറയുന്നതിങ്ങനെ. '
ചെന്നൈ: പരിപാടി അവസാനിച്ചാലും പങ്കെടുത്തവരുടെ പേരിൽ തുടർച്ചയായി വാർത്ത വരുന്നുവെന്ന പേര് കൂടി സ്വന്തമാക്കിയ ഷോയായിരുന്നു ബിഗ് ബോസ്. വന്ന ഭാഷകളിലെല്ലാം പരിപാടി വൻ ഹിറ്റുമായിരുന്നു. പ്രണയവും സൗഹൃദവും കളിയും ചിരിയുമെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി. എന്നാൽ ബിഗ് ബോസിലെ പ്രിയതാരം മൂന്നാമതും വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് രാഹുൽ മഹാജൻ. മുൻ ബിഗ്ബോസ് മത്സരാർഥിയായ രാഹുൽ മൂന്നാമതും വിവാഹിതാനയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കസാഖിസ്ഥാൻ മോഡൽ നതാലിയ ഐലീനയെയാണ് രാഹുൽ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ആർഭാടമായി വിവിഹം നടത്താത്തതിന്റെ കാരണവും രാഹുൽ വ്യക്തമാക്കുന്നുണ്ട്. വലിയ ആഘോഷത്തോടെയാണ് രണ്ടു വിവാഹങ്ങളും രാഹുൽ നടത്തിയത്. പക്ഷേ ഇത് ഏറെ നാൾ നീണ്ടു നിന്നില്ല. പുതിയ ജീവിത പങക്ാളിയെ കുറിച്ച് രാഹുൽ പറയുന്നതിങ്ങനെ. 'കഴിഞ്ഞ ഒന്നര വർഷമായി താനും നതാലിനും സുഹൃത്തുക്കളാണ്. എന്നാൽ ഈ അടുത്തിടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്.
സ്വന്തമായി ബിസിനസ്സ് തുടങ്ങണമെന്നാണ് നതാലിയയുടെ ആഗ്രഹം. ഞാൻ അവളുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കും. കുടുംബ ജീവിതവും, മനഃസമാധാനവുമാണ് മുഖ്യം' രാഹുൽ പറയുന്നു. പൈലറ്റായ ശ്വേത സിങ്ങാണ് രാഹുലിന്റെ ആദ്യ ഭാര്യ. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് ബന്ധം വേർ പിരിയുകയായിരുന്നു.
പിന്നീട് ഡിംപി ഗാംഗുലിയെ 'രാഹുൽ കാ സ്വയംവർ' റിയാലിറ്റി ഷോയ്ക്കു ശേഷം ഭാര്യയാക്കി. 2015ൽ ഇവർ വിവാഹമോചനം നേടി. ശേഷം ദുബായിയിലെ ബിസിനസ്സുകാരൻ രോഹിത് റോയിയെ വിവാഹം ചെയ്തു. രാഹുലും നതാലിയയും തമ്മിലുള്ള പ്രായ വ്യത്യാസം കേട്ട് തന്നെ ആരാധകർ ഞെട്ടി. രാഹുലിനേക്കാൾ 18 വയസ് ഇളയതാണ് നതാലിയ.