മുംബൈ: ബോളിവുഡിൽ നിന്നും ലഹരി മരുന്ന് ഉപയോഗത്തിന്റെ വാർത്ത വീണ്ടും. നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാനെയാണ് (35) നവി മുംബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. സിബിഡി ബേലാപ്പുരിലെ ഹോട്ടലിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.

എക്റ്റസി എന്ന ലഹരി മരുന്നിന്റെ ഗുളികകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ചില ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016ൽ 36 വയസ്സുകാരിയായ ഹെയർ സ്റ്റൈലിസ്റ്റിന് അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയച്ച കേസിൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പിന്നീട് ജാമ്യം ലഭിച്ചു.

രക്ത് ചാരുത, ഡൂകുടു , റ്റെമ്പർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ബിഗ് ബോസ്സിന്റെ 7യാമത്തെ എപ്പിസോഡിലൂടെയാണ് തരാം മിനിസ്‌ക്രീനിൽ എത്തുന്നതും കാണികൾക്കിടയിലേക് കൂടുതൽ പരിചിതനാവുന്നതും.