അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ തന്ത്രങ്ങളുമായി ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ ഭരണം പിടിക്കാൻനാണ് കെജ്രിവാളിന്റെ നീക്കങ്ങൾ. മുൻ ബിജെപി എംഎൽഎ കൽസാരിയയെ പാർട്ടിയുടെ ഗുജറാത്തിലെ മുഖമായി അവതരിപ്പിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കർഷകരുടെ പ്രിയ നേതാവാണ് കൽസാരി.

ഗുജറാത്തിൽ തെരഞ്ഞെടുപ്പിൽ 182 സീറ്റിലും മഝരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശനഗരമായ മാഹുവയിൽ നിന്നുള്ള നേതാവാണ് കൽസാരിയ. മൂന്നു തവണ എംഎ‍ൽഎ ആയിട്ടുണ്ട്. കർഷകപ്രശ്‌നങ്ങളുടെ പേരിലാണ് അദ്ദേഹം ബിജെപി വിട്ടത്. തുടർന്ന് 2014 ലാണ് അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. കൽസാരിയയുടെ കർഷക അനുകൂല നിലപാടും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളും ആം ആദ്മി പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ശനിയാഴ്ച സൗരാഷ്ട്രയിലെത്തുന്ന കെജ്‌രിവാൾ മൂന്നു കർഷക റാലികളിലാണ് പങ്കെടുക്കുന്നത്. ഇതോടെ ആംആദ്മിയുടെ ഗുജറാത്തിലെ പ്രചരണത്തിന് ഔദ്യോഗിക തുടക്കമാകും. പഞ്ചാബിൽ ഇതിനോടകം ശക്തി തെളിയിച്ചുകഴിഞ്ഞ ആം ആദ്മി പാർട്ടി ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ അവിടെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഡൽഹിക്കും, പഞ്ചാബിനും പിന്നാലെ അടുത്തതായി അവർ ലക്ഷ്യം വെക്കുന്നത് ഗുജറാത്താണ്. കൽസാരിയയിലൂടെ അത് നേടാനാണ് നീക്കം. ഗോവയിലും സമാനമായ തന്ത്രങ്ങൾ കെജ്രിവാൾ ആലോചിക്കുന്നുണ്ട്. ദേശീയതലത്തിൽ മോദിക്ക് ബദലാവുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.

മോദിയുടെ പഴയ സഹപ്രവർത്തകനാണ് കൽസാരി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് ഉയർത്തിക്കാട്ടാൻ പറ്റിയ ഒരു നേതാവിനായുള്ള കെജ്‌രിവാളിന്റെ അന്വേഷണമാണ് കർഷക പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന കാനു കൽസാരിയയിലെത്തിയത്. മുൻ ബിജെപി എംഎ‍ൽഎയായ കൽസാരിയയെ പാർട്ടിയുടെ ഗുജറാത്തിലെ മുഖമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ ശനിയാഴ്ച കെജ്‌രിവാൾ സൗരാഷ്ട്രയിലെത്തും. തിരഞ്ഞെടുപ്പിൽ 182 സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

കെജ്‌രിവാളിന്റെ സന്ദർശനത്തിന് മുന്നോടിയായി സൗരാഷ്ട്രയിലെങ്ങും കൽസാരിയയുടെ പോസ്റ്ററുകൾ നിറഞ്ഞുകഴിഞ്ഞു. തീരദേശ നഗരമായ മഹുവയിൽ നിന്നുള്ള നേതാവാണ് മൂന്നു തവണ എംഎ‍ൽഎയായ കൽസാരിയ. കർഷകപ്രശ്‌നങ്ങളുടെ പേരിലാണ് അദ്ദേഹം ബിജെപി വിട്ടത്. ഇത് കൂടി മനസ്സിലാക്കിയാണ് ആപ്പിന്റെ നീക്കം. മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വ്യവസായ അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ചതോടെ കൽസാരിയ പാർട്ടിയിൽ ഒറ്റപ്പെട്ടു. കൃഷിഭൂമിയിൽ സിമന്റ് ഫാക്ടറി സ്ഥാപിക്കുന്നതിനെ പ്രദേശത്തെ കർഷകർക്കൊപ്പം ചേർന്ന് കൽസാരിയ എതിർത്തു. പ്രക്ഷോഭത്തിനൊടുവിൽ മോദി സർക്കാരിന് പിൻവലിയേണ്ടി വന്നു. ഇതെല്ലാം കൽസാരിയയുടെ ജനപിന്തുണയുടെ തെളിവായിരുന്നു.

ക്രമേണ കൽസാരിയ മോദിക്കും ബിജെപിക്കും അനഭിമതനായി. 2012 ലെ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. അവിടം കൊണ്ട് അദ്ദേഹം പൊതുപ്രവർത്തനം അവസാനിപ്പിച്ചില്ല. മഹുവയിൽ ഒരു ചാരിറ്റി ആശുപത്രി തുടങ്ങി. പ്രദേശത്തെ ഒരു ഖനന പദ്ധതിക്കെതിരെ ജനങ്ങളെ അണിനിരത്തി. 10,000 ത്തോളം കർഷകരാണ് ഖനനത്തിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അണിനിരന്നത്. അതോടെ ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ബിജെപി ബന്ധം അവസാനിപ്പിച്ച് 2014ലാണ് അദ്ദേഹം ആം ആദ്മിയിൽ ചേരുന്നത്.