- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സിബിഐ മുൻ ജോയിന്റ് ഡയറക്ടർ; പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയ ലക്ഷ്മിനാരായണ രാഷ്ട്രീയത്തിലിറങ്ങിയത് 7 വർഷത്തെ സർവീസ് ശേഷിക്കേ വിആർഎസ് എടുത്ത്; ആന്ധ്രയിലെ 13 ജില്ലകളിലൂടെയും യാത്ര നടത്തി കർഷകരുടേയും യുവാക്കളുടേയും പ്രശ്നം പഠിക്കുകയാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ
തെലങ്കാന : കാക്കിക്കുപ്പായത്തോട് വിട പറഞ്ഞ് ഖദർ ധരിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ ഗോദായിലേക്ക് ഇറങ്ങുന്നത് സ്വന്തം പാർട്ടി രൂപീകരിച്ച്. മുൻ സിബിഐ ജോയിന്റ് ഡയറക്ടർ വി.വി ലക്ഷ്മിനാരായണയാണ് സ്വന്തം രാഷ്ട്രീയ പാർട്ടി വരുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം ആദ്യം ലോക് സത്ത പാർട്ടിയിൽ ചേരുമെന്നായിരുന്നു അഭ്യൂഹം. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ലോക് സത്ത. ആംആദ്മി, തെലങ്കാന പീപ്പിൾസ് പാർട്ടി തുടങ്ങിയവയിൽ ചേരുന്നതിനായി ലക്ഷ്മിനാരായണിന് നേരത്തെ ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം നിരസിച്ചാണ് ലക്ഷ്മിനാരായണ സ്വന്തം പാർട്ടി ആരംഭിച്ചിരിക്കുന്നത്. എന്താണ് പാർട്ടിയുടെ പേര് എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. 1990 ൽ സിവിൽ സർവീസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ലക്ഷ്മിനാരായണ ഐപിഎസ് ആണു തിരഞ്ഞെടുത്തത്. മുംബൈ പൊലീസിൽ അഡീഷനൽ ഡയറക്ടർ ജനറലായിരുന്നു. പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയ ഇദ്ദേഹം സർവീസിൽ 7 വർഷം ശേഷിക്കേ വിആർഎസ് എടുത്താണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ആന്ധ്രപ്രദേശിലെ 13 ജില്
തെലങ്കാന : കാക്കിക്കുപ്പായത്തോട് വിട പറഞ്ഞ് ഖദർ ധരിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ ഗോദായിലേക്ക് ഇറങ്ങുന്നത് സ്വന്തം പാർട്ടി രൂപീകരിച്ച്. മുൻ സിബിഐ ജോയിന്റ് ഡയറക്ടർ വി.വി ലക്ഷ്മിനാരായണയാണ് സ്വന്തം രാഷ്ട്രീയ പാർട്ടി വരുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം ആദ്യം ലോക് സത്ത പാർട്ടിയിൽ ചേരുമെന്നായിരുന്നു അഭ്യൂഹം.
ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ലോക് സത്ത. ആംആദ്മി, തെലങ്കാന പീപ്പിൾസ് പാർട്ടി തുടങ്ങിയവയിൽ ചേരുന്നതിനായി ലക്ഷ്മിനാരായണിന് നേരത്തെ ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം നിരസിച്ചാണ് ലക്ഷ്മിനാരായണ സ്വന്തം പാർട്ടി ആരംഭിച്ചിരിക്കുന്നത്.
എന്താണ് പാർട്ടിയുടെ പേര് എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. 1990 ൽ സിവിൽ സർവീസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ലക്ഷ്മിനാരായണ ഐപിഎസ് ആണു തിരഞ്ഞെടുത്തത്. മുംബൈ പൊലീസിൽ അഡീഷനൽ ഡയറക്ടർ ജനറലായിരുന്നു. പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയ ഇദ്ദേഹം സർവീസിൽ 7 വർഷം ശേഷിക്കേ വിആർഎസ് എടുത്താണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
ആന്ധ്രപ്രദേശിലെ 13 ജില്ലകളിലൂടെയും യാത്ര നടത്തി കർഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ ശേഷമാണ് രാഷ്ട്രീയ പ്രവേശന തീരുമാനം പ്രഖ്യാപിച്ചത്. ലീഡ് ഇന്ത്യ എന്ന എൻജിഒ സംഘടനയിലെ പ്രവർത്തനവും അദ്ദേഹത്തെ നാടിനു പ്രിയപ്പെട്ടവനാക്കി. വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയുടെ സ്വത്ത് കേസ്, സത്യം അഴിമതി ഉൾപ്പെടെ പല കേസുകളും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.