ഡാളസ്: ഡാളസ്സ് സിറ്റി മുൻ പ്രോടേം മേയറും, കൗൺസിലറുമായിരുന്ന ഡോൺഹിൽ മെയ് 13 ശനിയാഴ്ച നിര്യാതനായി.2009 ലെ അഴിമതി കേസ്സിൽ 18വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.പ്രോസ്റ്റേറ്റ്കാൻസർ രോഗ ബാധയെ തുടർന്ന് ഡോക്ടർമാർ ഡോണിന് 18 മാസത്തെആയുസ്സാണ് കണക്കാക്കിയിരുന്നത്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിൽ വിമോചനത്തിനായി നൽകിയപെറ്റീഷൻ മെയ് 9 നായിരുന്നു കോടതി അനുവദിച്ചത്. തുടർന്ന് ജയിൽവിമോചിതനായ ഡോൺ രണ്ട് ദിവസത്തിന് ശേഷം മരണത്തിന്കീഴടങ്ങുകയായിരുന്നു.യു എസ് അറ്റോർണി ഓഫീസ് ഫയൽ ചെയ്യുന്ന പെറ്റീഷൻഅനുവദിച്ചതിന് ശേഷം സഹോദരന്റെ വീട്ടിൽ കഴികയായിരുന്നു ഡോൺ.

സതേൺ ഡാളസ് ബാപ്റ്റിസ്റ്റ് ചർച്ച് ഡീക്കനായി സേവനം അനുഷ്ടിച്ചിരുന്നഡോണിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. ദീർഘകാലംകൗൺസിലർമാരായിരുന്ന ഡോൺ ഡാളസ്സിലെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.