- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ്; കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ട്വീറ്റ്

X
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ വിവരം പങ്കുവെച്ച താരം കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്നാവശ്യപ്പെട്ടു. ഈ മാസം 21 ന് ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഒമാനിലെ മസ്‌ക്റ്റിലേക്ക് പോകാനിരിക്കെയാണ് താരത്തിന് കോവിഡ് ബാധിച്ചത്.
'എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കം പുലർത്തിയവർ ദയവായി പരിശോധനയ്ക്ക് വിധേയരാകണം. എല്ലാരും സുരക്ഷിതരായിരിക്കൂ'- ഹർഭജൻ ട്വിറ്റ് ചെയ്തു.
Next Story


