- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ; പാർട്ടി അംഗത്വം സ്വീകരിച്ചത് ചെന്നൈയിൽ നടന്ന ചടങ്ങിൽ

X
ചെന്നൈ: മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവരാമകൃഷ്ണൻ പാർട്ടിയിലെത്തിയത്. സിടി രവിയുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ശിവരാമകൃഷ്ണൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
17ാം വയസ്സിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഒൻപത് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 26 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലെഗ്‌സ്പിന്നറായ ശിവരാമകൃഷ്ണന്റെ പേരിൽ 15 ഏകദിന വിക്കറ്റുകളുമുണ്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം പിന്നീട് ക്രിക്കറ്റ് കമന്ററി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി. കഴിഞ്ഞ 20 വർഷങ്ങളായി ശിവരാമകൃഷ്ണൻ കമന്റേറ്ററായി പ്രവർത്തിച്ചുവരികയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബൗളിങ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Next Story


