- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ; കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം,എൽ മുരുഗൻ കേന്ദ്രമന്ത്രിയായതിന് പിന്നാലെ
ചെന്നൈ: മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ. നിലവിലെ അധ്യക്ഷൻ എൽ മുരുഗനെ കേന്ദ്രമന്ത്രിസഭയിൽ അംഗമാക്കിയതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്.
ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ ആളാണ് അണ്ണാമലൈ. കഴിഞ്ഞവർഷമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
കർണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ. ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരവെയാണ് 2019ൽ രാജിവച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അറവക്കുറിച്ചി മണ്ഡലത്തിൽ നിന്ന് അണ്ണാമലൈ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്
Next Story