- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി എഎം ഫാറൂഖ് അന്തരിച്ചു; മലയാളി ജസ്റ്റിസിന്റെ അന്ത്യം ബംഗളൂരുവിൽ വച്ച്; ഹൈക്കോടതി ജഡ്ജി ആയത് 1995ൽ
കാസർഗോഡ്: വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസർഗോഡ് മൊഗ്രാൽ-പുത്തൂർ കുന്നിൽ സ്വദേശിയാണ്. 1975-ൽ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ചുമതലയേറ്റതിനുശേഷം കുടുംബസമേതം ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു.1995-ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. കാസർഗോഡ് ഗവ. ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും മംഗളൂരുവിൽനിന്ന് ബിരുദവും കരസ്ഥമാക്കി. ബംഗളൂരുവിൽനിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. തുടർന്ന് 1968-ൽ ബംഗളൂരുവിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 1975 മുതൽ ഗവൺമെന്റ് പ്ലീഡറായും പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. 1994-ൽ ബംഗളൂരു ഹൈക്കോടതിയിൽ സംസ്ഥാന പ്രോസിക്യൂട്ടറായ ഫാറൂഖ് 1995-ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കർണാടക ജുഡീഷൽ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കാസർഗോഡ്: വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസർഗോഡ് മൊഗ്രാൽ-പുത്തൂർ കുന്നിൽ സ്വദേശിയാണ്. 1975-ൽ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ചുമതലയേറ്റതിനുശേഷം കുടുംബസമേതം ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു.1995-ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
കാസർഗോഡ് ഗവ. ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും മംഗളൂരുവിൽനിന്ന് ബിരുദവും കരസ്ഥമാക്കി. ബംഗളൂരുവിൽനിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. തുടർന്ന് 1968-ൽ ബംഗളൂരുവിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 1975 മുതൽ ഗവൺമെന്റ് പ്ലീഡറായും പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.
1994-ൽ ബംഗളൂരു ഹൈക്കോടതിയിൽ സംസ്ഥാന പ്രോസിക്യൂട്ടറായ ഫാറൂഖ് 1995-ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കർണാടക ജുഡീഷൽ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
Next Story