- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കെ. എസ്. ആർ.ടി. സി യൂണിയൻ മുൻ നേതാവ് സുന്ദർ പത്മനാഭൻ ഓസ്ട്രേലിയയിൽ നിര്യാതനായി
ഡാർവിൻ : കെ. എസ്. ആർ.ടി. സി എംപ്‌ളോയീസ് അസോസിയേഷൻ മുൻ സംസ്ഥാന നിർവഹക സമിതി അംഗവും പ്ലാനിങ് ബോർഡി. ഉദ്യോഗസ്ഥനുമായിരുന്ന പുനലൂർ കലയനാട് ശ്രീപത്മത്തിൽ സുന്ദർ പത്മനാഭൻ (63) ഓസ്‌ട്രേലിയയിലെ ഡാർവിനിൽ നിര്യാതനായി. ഡാർവിൻ മലയാളി ഫോറം മുൻ പ്രസിഡൻ്‌റും തത്വമസി എന്ന ഹൈന്ദവ സംഘടനയുടെ മുൻ കമ്മിറ്റി അംഗവുമായിരു സുന്ദർ കഴിഞ്ഞ ആറുമാസമായി അർബുദ രോഗ
ഡാർവിൻ : കെ. എസ്. ആർ.ടി. സി എംപ്‌ളോയീസ് അസോസിയേഷൻ മുൻ സംസ്ഥാന നിർവഹക സമിതി അംഗവും പ്ലാനിങ് ബോർഡി. ഉദ്യോഗസ്ഥനുമായിരുന്ന പുനലൂർ കലയനാട് ശ്രീപത്മത്തിൽ സുന്ദർ പത്മനാഭൻ (63) ഓസ്‌ട്രേലിയയിലെ ഡാർവിനിൽ നിര്യാതനായി. ഡാർവിൻ മലയാളി ഫോറം മുൻ പ്രസിഡൻ്‌റും തത്വമസി എന്ന ഹൈന്ദവ സംഘടനയുടെ മുൻ കമ്മിറ്റി അംഗവുമായിരു സുന്ദർ കഴിഞ്ഞ ആറുമാസമായി അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. എസ്. എഫ്. ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ സുന്ദർ ഡി. വൈ. എഫ്. ഐയിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. അയർലൻ്‌റിലേയ്ക്കും പിന്നീട് ഓസ്‌ട്രേലിയയിലെ ഡാർവിനിലേയ്ക്കും കുടിയേറിയ സുന്ദർ ഡാർവിനിലെ മലയാളി സമൂഹത്തെ സംഘടിപ്പിക്കുന്നതിലും കലാരംഗത്തെ സംപുഷ്ടമാക്കുതിലും നെടുനായകത്വം വഹിച്ച അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു. ഡാർവിനിലെ റോയൽ ഡാർവിൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജലജ സുന്ദർ ആണ് ഭാര്യ. സുജീഷ്, അജീഷ് ( ഇരുവരും ആസ്‌ട്രേലിയ). മരുമക്കൾ. കെയ്, മിഹ. നിരൻ, അയാൻ, ആംഗസ് എിന്നവർ കൊച്ചുമക്കളാണ്. സംസ്‌ക്കാരം ഡാർവിനിൽ പിന്നീട്.