- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് മുംബൈ താരങ്ങൾ കൈയും കാലും കൂട്ടിക്കെട്ടി വായ് മൂടിക്കെട്ടി റൂമിൽ പൂട്ടിയിട്ടു; വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി ചാഹൽ; വെളിപ്പെടുത്തലിന് പിന്നാലെ കുരുക്കിലായി ന്യൂസിലന്റ് മുൻതാരം ജെയിംസ് ഫ്രാങ്ക്ളിൻ

മുംബൈ: ഐപിഎല്ലിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. 2011ൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കെ മുംബൈ ടീം അംഗങ്ങളായിരുന്ന ആൻഡ്ര്യു സൈമണ്ട്‌സും ജെയിംസ് ഫ്രാങ്ക്ളിനും തന്റെ കൈയും കാലും കൂട്ടിക്കെട്ടി വായിൽ ടേപ് ഒട്ടിച്ച് ഒരു രാത്രി മുഴുവൻ തന്നെ മുറിയിൽ പൂട്ടിയിട്ടുവെന്ന് ചാഹൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റിൽ കഴിഞ്ഞ ദിവസം പറഞ്ഞു. സംഭവത്തിൽ കൗണ്ടി ടീമായ ഡർഹാം ടീമിന്റെ മുഖ്യ പരിശീലകൻ കൂടിയായ ഫ്രാങ്ക്ളിനോട് വസ്തുതകൾ ആരാഞ്ഞു.
2011ൽ മുംബൈ ചാമ്പ്യൻസ് ലീഗിൽ കളിക്കാനായി ചെന്നൈയിലത്തിയപ്പോഴായിരുന്നു സംഭവമെന്നായിരുന്നു ചാഹലിന്റെ വെളിപ്പെടുത്തൽ. അന്ന് മുംബൈ താരങ്ങളായിരുന്നു സൈമണ്ട്‌സും ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടി ടീമായ ഡർഹാമിന്റെ പരിശീലകനായ ഫ്രാങ്ക്ളിനും. ചാമ്പ്യൻസ് ലീഗിൽ മുംബൈ കിരീടം നേടിയിരുന്നു. സംഭവസദിവസം മദ്യലഹിരിയിലായിരുന്നു സൈമണ്ട്‌സും ഫ്രാങ്ക്‌ളിനും തന്നെ കൈയും കാലും കെട്ടി വായ ടേപ്പുകൊണ്ട് ഒട്ടിച്ച് കഴിയുമെങ്കിൽ ഈ കെട്ടഴിക്ക് എന്ന് പറഞ്ഞ് മുറിയിൽ ഇടുകയായിരുന്നു.
പിന്നീട് പാർട്ടിക്ക് പോയ ഇരുവരും തന്നെ മുറിയിൽ പൂട്ടിയിട്ട കാര്യം മറന്നുപോയെന്നും ഒരു രാത്രി മുഴുവൻ അതേ അവസ്ഥയിൽ മുറിയിൽ കഴിയേണ്ടിവന്നുവെന്നും ചാഹൽ പറഞ്ഞു. പിറ്റേന്ന് രാവിലെ മുറി വൃത്തിയാക്കാനായി എത്തിയവരാണ് തന്നെ ഈ അവസ്ഥയിൽ കണ്ടതെന്നും അവർ മറ്റ് ചിലരെ വിളിച്ചുകൂട്ടിയാണ് തന്റെ കെട്ടഴിച്ചു വിട്ടതെന്നും ചാഹൽ പറഞ്ഞു. സംഭവത്തിൽ ഇതുവരെയും ഫ്രാങ്ക്ളിനോ സൈമണ്ട്‌സോ തന്നോട് മാപ്പു പറഞ്ഞിട്ടില്ലെന്നും ചാഹൽ വ്യക്തമാക്കി.
നേരത്തെ ഒരു കളിക്കാരൻ തന്നെ പതിനഞ്ചാം നിലയിൽ നിന്ന് തള്ളി താഴെയിടാൻ ശ്രമിച്ചുവെന്ന ചാഹലിന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു. കളിക്കാരന്റെ പേര് ചാഹൽ വെളിപ്പെടുത്തിയിരുന്നില്ല. ചാഹലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡർഹാം ജെയിംസ് ഫ്രാങ്ക്ളിനോട് കാര്യങ്ങൾ ആരാഞ്ഞുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.


