ഭുവന്വേശ്വർ: കോൺഗ്രസിൽ നിന്നുണ്ടാകുന്ന കടുത്ത അവഗണനയിൽ മനംനൊന്ത് ഒഡിഷ മുൻ മുഖ്യമന്ത്രിയും മുൻ ലോക്‌സഭാംഗവുമായ ഗിരിദർ ദമാംഗ് പാർട്ടിയിൽ നിന്നു രാജിവച്ചു.

ഒഡിഷാ മുൻ മുഖ്യമന്ത്രിയും ഒൻപതു തവണ ലോക്‌സഭാ പ്രതിനിധിയുമായിരുന്നു മുതിർന്ന നേതാവായ ഗിരിധർ ഗമാംഗ്. കോൺഗ്രസിൽ നിന്നും രാജിവച്ചത് ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായാണ് എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

രാജി അറിയിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമാണ് ഗമാംഗ് ഉന്നയിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാർട്ടിയിൽ താൻ അവഗണിക്കപ്പെടുകയായിരുന്നുവെന്നും തന്റെ ആശയങ്ങളും അഭിപ്രായങ്ങളും കാറ്റിൽ പറത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി ഗമാങ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 1972-ലാണ്. പിന്നീട് 1998 വരെ കോരാപുട് മണ്ഡലത്തിൽ നിന്നും തുടർച്ചയായി പാർലിമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999-ലാണ് അദ്ദേഹം ഒഡീഷാ മുഖ്യമാന്ത്രി സ്ഥാനത്ത് എത്തിയത്.

കോൺഗ്രസിൽ നിന്നും രാജിവച്ചതിനു പിന്നാലെ മറ്റേതെങ്കിലും പാർട്ടി നല്ല സ്ഥാനത്തേക്കു ക്ഷണിച്ചാൽ പോകുമെന്നും ഗമാങ് അറിയിച്ചു. ബിജെപിയെ ലക്ഷ്യംവച്ചാണ് ഗമാങ്ങിന്റെ പ്രസ്താവനയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.