- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹത്തെ എയിംസിലെ കാർഡിയോ-ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ രീതിയിലുള്ള പനി മന്മോഹൻ സിങ്ങിനുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് വക്താക്കൾ അറിയിക്കുന്നത്. കൂടുതൽ മികച്ച പരിചരണത്തിനു വേണ്ടിയാണ് 89 വയസ്സുകാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കോൺഗ്രസ് വക്താക്കൾ അറിയിച്ചു.
There are some unsubstantiated rumours with regards to former PM, Dr Manmohan Singh ji's health. His condition is stable.
- pranav jha (@pranavINC) October 13, 2021
He is undergoing routine treatment. We will share any updates as needed. We thank our friends in media for their concern.
മന്മോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് മന്മോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. കോവിഡ് ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മന്മോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിരുന്നു.
ന്യൂസ് ഡെസ്ക്