- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സർക്കാരിലെ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുമായും നിരന്തരബന്ധം പുലർത്തുന്നവരാണ് ഞങ്ങൾ..; 2001 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാൻ ഒരു ചൂണ്ടുപലക വച്ചാൽ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങൾ ചെന്ന് നിൽക്കും ? മുൻ പിആർഡി ഉദ്യോഗസ്ഥയെ ചുംബിച്ചത് ഉമ്മൻ ചാണ്ടിയുടെ മന്ത്രിയെന്ന് കൈരളി; വി എസ് ഭരണകാലത്തെ പ്രമുഖനെ ഉന്നംവച്ച് കോൺഗ്രസും; സെക്രട്ടറിയേറ്റ് പീഡനത്തിൽ ചർച്ച കൊഴുക്കുന്നു
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പിആർഡി ഉദ്യോഗസ്ഥ രംഗത്തെത്തിയെന്നാണ് കൈരളി ടിവിയുടെ വാർത്ത. അടിയന്തിര സ്വഭാവമുള്ള ഒരു ഫയൽ ഒപ്പിടാൻ ചെന്ന സമയത്ത് മന്ത്രിയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയതായിരുന്നു ഈ റിപ്പോർട്ടിന് കാരണം. എന്നാൽ മന്ത്രി ആരെന്ന് കൈരളിയും മുൻ ഉദ്യോഗസ്ഥയും പറയുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ബോധപൂർവ്വമായ ഇടപെടലാണ് കൈരളി ടിവി നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സിപിഎം സംസ്ഥാന സമ്മേളനവുമായി ഉയർന്നുവന്നതാകും ഉദ്യോഗസ്ഥയുടെ കുറിപ്പ്. പിആർഡിയുടെ ഉദ്യോഗസ്ഥയെന്ന നിലയിൽ അവർ മന്ത്രിക്ക് മുമ്പിൽ ഫയലുമായി എത്തേണ്ട ആവശ്യമില്ല. കാരണം ഡയറക്ടർ ആണ് സാധാരണ ഗതിയിൽ ഫയൽ ഒപ്പിടാൻ മന്ത്രിക്ക് മുമ്പിൽ കൊണ്ടു വരാറുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഇവർക്ക് വരേണ്ട സാഹചര്യമില്ല. എന്നാൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പിആർഡിക്ക് പുറത്താണ് ഇവർ ജോലി നോക്കിയത്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പിആർഡി ഉദ്യോഗസ്ഥ രംഗത്തെത്തിയെന്നാണ് കൈരളി ടിവിയുടെ വാർത്ത. അടിയന്തിര സ്വഭാവമുള്ള ഒരു ഫയൽ ഒപ്പിടാൻ ചെന്ന സമയത്ത് മന്ത്രിയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയതായിരുന്നു ഈ റിപ്പോർട്ടിന് കാരണം. എന്നാൽ മന്ത്രി ആരെന്ന് കൈരളിയും മുൻ ഉദ്യോഗസ്ഥയും പറയുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ബോധപൂർവ്വമായ ഇടപെടലാണ് കൈരളി ടിവി നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
സിപിഎം സംസ്ഥാന സമ്മേളനവുമായി ഉയർന്നുവന്നതാകും ഉദ്യോഗസ്ഥയുടെ കുറിപ്പ്. പിആർഡിയുടെ ഉദ്യോഗസ്ഥയെന്ന നിലയിൽ അവർ മന്ത്രിക്ക് മുമ്പിൽ ഫയലുമായി എത്തേണ്ട ആവശ്യമില്ല. കാരണം ഡയറക്ടർ ആണ് സാധാരണ ഗതിയിൽ ഫയൽ ഒപ്പിടാൻ മന്ത്രിക്ക് മുമ്പിൽ കൊണ്ടു വരാറുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഇവർക്ക് വരേണ്ട സാഹചര്യമില്ല. എന്നാൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പിആർഡിക്ക് പുറത്താണ് ഇവർ ജോലി നോക്കിയത്. അത് മന്ത്രിയുമായി നേരിട്ട് ഇടപെടേണ്ട ഉത്തരവാദിത്തമുള്ള പദവിയിൽ. അതുകൊണ്ട് തന്നെ വിഎസിന്റെ കാലത്തെ മന്ത്രിയാകാനാണ് കൂടുതൽ സാധ്യതയെന്നാണ് കോൺഗ്രസുകാരുടെ മറുപടി.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ ചിലരൊക്കെ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരായ ആരോപങ്ങൾ ചർച്ചയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ചർച്ചയാകേണ്ട വിഷമാണ് ഇതും. ഇതിനെ കോൺഗ്രസിന്റെ തലയ്ക്ക് ബോധപൂർവ്വം ഇടുകയാണ് കൈരളിയെന്നും ആക്ഷേപം ശക്തമാണ്. ഇപ്പോഴും ആരാണ് കൈയിൽ ചുംബിച്ചതെന്ന് പിആർഡി ഉദ്യോഗസ്ഥ പറയുന്നില്ല. എന്നാൽ ചിലത് സൂചിപ്പിക്കുകയും ചെയ്യുന്നു.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസിന്റെ പ്രവർത്തനമേഖല അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ഒരു സർക്കാരിലെ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുമായും നിരന്തരബന്ധം പുലർത്തുന്നവരാണ് ഞങ്ങൾ... ഓരോരുത്തരുടെയും ഭരണ നേട്ടങ്ങൾ ഏറ്റക്കുറച്ചിലുകളില്ലാതെ പൊടിപ്പും തൊങ്ങലും ചാർത്തി ജനത്തെ അറിയിക്കാനുള്ള ചുമതലയുള്ളവർ. 2001 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാൻ ഒരു ചൂണ്ടുപലക വച്ചാൽ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങൾ ചെന്ന് നിൽക്കും ??-ഇതാണ് പിആർഡി ഉദ്യോഗസ്ഥയുടെ ഏറ്റവും പുതിയ പോസ്റ്റിലുള്ളത്. ഇതും കോൺഗ്രസ് ആയുധമാക്കുന്നുണ്ട്.
2001 മുതൽ 2016 വരെ എന്ന് പറയുമ്പോൾ അതിനിടയിൽ ഇടതു സർക്കാരും ഉണ്ട്. അത് എന്തുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ മാത്രം ആരോപണം ഉയർത്തുന്ന സഖാക്കൾ മറക്കുന്നതെന്തിനെന്നാണ് ഉയർത്തുന്ന ചോദ്യം. അങ്ങനെ അടിയന്തിര സ്വഭാവമുള്ള ഒരു ഫയൽ ഒപ്പിടാൻ ചെന്ന സമയത്ത് മന്ത്രിയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥ വെളിപ്പെടുത്തൽ രാഷ്ട്രീയ ചർച്ചയും സജീവമാക്കുന്നു. ഭരണ സിരാകേന്ദ്രത്തിൽ നിന്ന് മാന്യനായ മന്ത്രി കാണിച്ച അവമതിയിൽ ആടിയുലഞ്ഞപ്പോഴും, കുടുംബത്തെ ഓർത്തപ്പോഴുണ്ടായ നിസഹായതയിൽ ബാഗിൽ നിന്ന് വെറ്റ് വൈപ്സ് എടുത്ത് കൈ തുടച്ച് ഇറങ്ങിപ്പോരാൻ മാത്രമെ തനിക്ക് കഴിഞ്ഞുള്ളുവെന്നും ഉദ്യോഗസ്ഥ ആദ്യ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പെരുമാറ്റത്തിൽ തനിക്കുണ്ടായ നീരസം രേഖപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
ഇതോടെയാണ് യുഡിഎഫ് മന്ത്രിക്കെതിരെയാണ് പരാമർശമെന്ന കൈരളി വാർത്ത എത്തിയത്. ഇതോടെ ആരോപണങ്ങൾ ഉന്നയിച്ച മുൻ പിആർഡി ഉദ്യോഗസ്ഥ പ്രതികരണവുമായി വീണ്ടും രംഗത്ത് വരികയും ചെയ്തു.
ഉദ്യോഗസ്ഥയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആഹഹാ!
ലൈംഗികാതിക്രമം നേരിട്ട് പരീക്ഷീണയായി കണ്ണീർവാർത്തിരിക്കുന്ന സ്ത്രീയുടെ ചിത്രവുമായ് എന്റെ ഒരു എഫ്.ബി പോസ്റ്റ് വിവാദക്കുളിർ ചൂടി ഓൺലൈൻ മാധ്യമങ്ങളിൽ ചുറ്റിത്തിരിയുന്ന വാർത്ത ഒരു മാധ്യമ സുഹൃത്ത് പറഞ്ഞറിഞ്ഞിരുന്നു.
എന്റെ പോസ്റ്റ് പങ്കിടാൻ അനുവാദം ചോദിച്ച മറ്റൊരു മാധ്യമ സുഹൃത്തിനെ വിലക്കിയിരുന്നതാണ്. കാറ്റിനെ വേലി കെട്ടി തടയാനാവില്ലല്ലോ.
സാന്ദർഭികമായി ഒരു മന്ത്രിയെ പരാമർശിച്ച ഭാഗം പത്രക്കാരൻ തെരഞ്ഞെടുത്ത് പ്രയോഗിച്ച മിടുക്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല.
ഏത് മന്ത്രി ? ഏത് കാലയളവ് ? ചാനൽ സുഹൃത്തുക്കൾ ഇടതടവില്ലാതെ ചോദിച്ചു കൊണ്ടേയിരിക്കുന്നു.' ഞങ്ങൾക്കറിയാം അതാരാണെന്ന് ' അവരിൽ ചിലർ കട്ടായം പറഞ്ഞു.
അതാരുമായി കൊള്ളട്ടെ, സാനിറ്ററൈസറിന്റെ ഒരു തുള്ളിയിൽ അവസാനിക്കുന്ന പ്രാധാന്യമേ അന്നും ഞാനതിന് കൊടുത്തിരുന്നുള്ളൂ.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസിന്റെ പ്രവർത്തനമേഖല അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ഒരു സർക്കാരിലെ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുമായും നിരന്തരബന്ധം പുലർത്തുന്നവരാണ് ഞങ്ങൾ...
ഓരോരുത്തരുടെയും ഭരണ നേട്ടങ്ങൾ ഏറ്റക്കുറച്ചിലുകളില്ലാതെ പൊടിപ്പും തൊങ്ങലും ചാർത്തി ജനത്തെ അറിയിക്കാനുള്ള ചുമതലയുള്ളവർ. 2001 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാൻ ഒരു ചൂണ്ടുപലക വച്ചാൽ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങൾ ചെന്ന് നിൽക്കും ??
സർവീസ് കാലത്തെ നല്ലതും ചീത്തതുമായ അനുഭവങ്ങളുടെ കുത്തൊഴുക്കിൽ ചിലതൊക്കെ നമ്മൾ അവഗണിക്കും. ചിലത് പിൽക്കാല അയവിറക്കലുകളുടെ പട്ടികയിലൊതുക്കും. എന്റെ തുറന്നെഴുത്തുകൾ മനസ്സിലിരുത്തി വായിക്കുന്ന നിരവധി സുഹൃത്തുക്കൾ എനിക്കുണ്ട്. നന്ദി ??
ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്ക് തള്ളിയിടുക എന്റെ ലക്ഷ്യമല്ല. മാന്യത വിട്ട് പെരുമാറുന്ന പുരുഷൻ മന്ത്രിയാവട്ടെ സാധാരണക്കാരനാവട്ടെ അയാളുടെ പിന്നിൽ നിൽക്കുന്ന സ്ത്രീയുടെ നിസ്സഹായതയ്ക്കും കണ്ണീരിനും വലിയ വില കല്പിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടെന്ന് മാത്രം കരുതുക. അവിടെ രാഷ്ട്രീയാന്ധതയില്ല. തത്വശാസ്ത്രങ്ങളില്ല.പകപോക്കലുകളില്ല. ചവിട്ടിക്കൂട്ടലുകൾ ഇല്ലേ ഇല്ല.
പക്ഷേ അനുഭവങ്ങളെഴുതുമ്പോൾ സത്യസന്ധതയാവും എനിക്ക് മഷി. സാന്ദർഭികമായി ഇഴചേർത്തു വയ്ക്കുന്ന പല സംഭവങ്ങളുമുണ്ടകാം.
അന്ന് മനസ്സിൽ സ്നേഹതൈലം പുരട്ടി സമാശ്വസിപ്പിച്ച പ്രിയപ്പെട്ട സുഹൃത്ത്
ഇന്നലെ പറഞ്ഞു,
'എന്നെങ്കിലും ഒരിക്കൽ നീ ഇതെഴുതുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കിൽ നീ നീയാവില്ലല്ലോ?'
ഒഴുകുന്ന പുഴയാവാനാണെനിക്കിഷ്ടം, കെട്ടിക്കിടക്കുന്ന തടാകമാകാനല്ല. പുഴയൊഴുകുമ്പോൾ ഇരുകരകളിലെ മാലിന്യവും അക്കൂടെ ഒഴുകും.
പുഴ അതുൾകൊണ്ടേക്കാം , അമിത ഉത്കണ്ഠ കൂടാതെ തന്നെ. പ്രിയ മാധ്യമ സുഹൃത്തുക്കളേ,വികാര വിക്ഷോഭങ്ങളുടെ തണുത്ത കാറ്റേറ്റിരുന്ന്
ലേശം നർമബോധത്തോടെ കാര്യങ്ങൾ നോക്കിക്കാണുന്നതാണെനിക്കിപ്പോഴിഷ്ടം. ഒരു 'ഇസ ' ങ്ങളോടും താല്പര്യമില്ല.
നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളുമായ് മുന്നോട്ടു പോകാം.
ഉത്തരം എന്റെ ഉള്ളിലുണ്ട്. ഔചിത്യമുള്ള പെൺമക്കൾ രണ്ടു പേരും ഉത്തരത്തിനെക്കാൾ വലുതാണ് അമ്മയുടെ
സ്വാതന്ത്ര്യവും നേരനുഭവങ്ങളും എന്ന് തിരിച്ചറിയുന്നു....
അതെ, ഞാനാ സ്വാതന്ത്ര്യം ഇതാ അരക്കിട്ടുറപ്പിക്കുന്നു ,പ്രിയപ്പെട്ടവരേ.....??