- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മുൻ ടെക്സസ് സെനറ്റർ കെ ബെയ്‌ലി ഹച്ചിസൺ നാറ്റൊ അംബാസിഡർ
വാഷിങ്ടൺ: ടെക്‌സസ്സിൽ നിന്നുള്ള മുൻ സെനറ്റർ കെ ബെയ്‌ലി ഹച്ചിസൺ അമേരിക്കയുടെ പുതിയ നാറ്റൊ അംബാസിഡർ ആയി ചുമതലയേൽക്കും.1993 മുതൽ 2013 വരെ യു.എസ്. സെനറ്റിൽ ടെക്‌സസ്സിനെ പ്രതിനിധീകരിച്ച് ഹച്ചിൻസൺ(72) നിയമനത്തിന് ഇന്ന്(ഓഗസ്റ്റ് 3ന്) യു.എസ്. സെനറ്റ് അംഗീകാരം നൽകി. നോർത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ(ചഅഠഛ) ആസ്ഥാനമായ ബെൽജിയത്തിൽ ഹച്ചിൻസന്റെ സേവനം യു.എസ്സിന് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. ഇവർ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ റഷ്യൻ ആധിപത്യത്തെ ചെറുക്കുന്നതിനാണ് നാറ്റൊ രൂപീകൃതമായത്. ടെക്‌സസ്സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തയായ നേതാവായിരുന്ന ഹെച്ചിൻസൺ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ ഹച്ചിൻസൺ നിർണ്ണായക സ്വാധീനമാണ് ചെലുത്തിയിരുന്നത്. അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ റഷ്യയുടെ സ്വാധീനത്തെകുറിച്ചു അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പരിചയ സമ്പന്നയായ ഹച്ചിസന്റെ നിയമനം ട്രമ്പിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയ
വാഷിങ്ടൺ: ടെക്‌സസ്സിൽ നിന്നുള്ള മുൻ സെനറ്റർ കെ ബെയ്‌ലി ഹച്ചിസൺ അമേരിക്കയുടെ പുതിയ നാറ്റൊ അംബാസിഡർ ആയി ചുമതലയേൽക്കും.1993 മുതൽ 2013 വരെ യു.എസ്. സെനറ്റിൽ ടെക്‌സസ്സിനെ പ്രതിനിധീകരിച്ച് ഹച്ചിൻസൺ(72) നിയമനത്തിന് ഇന്ന്(ഓഗസ്റ്റ് 3ന്) യു.എസ്. സെനറ്റ് അംഗീകാരം നൽകി.
നോർത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ(ചഅഠഛ) ആസ്ഥാനമായ ബെൽജിയത്തിൽ ഹച്ചിൻസന്റെ സേവനം യു.എസ്സിന് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. ഇവർ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ റഷ്യൻ ആധിപത്യത്തെ ചെറുക്കുന്നതിനാണ് നാറ്റൊ രൂപീകൃതമായത്.
ടെക്‌സസ്സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തയായ നേതാവായിരുന്ന ഹെച്ചിൻസൺ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ ഹച്ചിൻസൺ നിർണ്ണായക സ്വാധീനമാണ് ചെലുത്തിയിരുന്നത്.
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ റഷ്യയുടെ സ്വാധീനത്തെകുറിച്ചു അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പരിചയ സമ്പന്നയായ ഹച്ചിസന്റെ നിയമനം ട്രമ്പിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്