- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറത്തിന്റെ വെബ്ബിനാർ ഇന്ന്
വടക്കേ അമേരിക്കയിലെ മലയാളി വ്യവസായികളെ വാണിജ്യ വ്യാപാര വിഷയങ്ങളിൽ സഹായിക്കുന്നതിനും, വാണിജ്യ- നികുതി സംബന്ധ വിഷയങ്ങളിൽ നിയമോപദേശങ്ങൾ നൽകുന്നതിനും, സർവോപരി മലയാളി വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫോമാ രൂപം നൽകിയ ബിസിനസ് ഫോറത്തിന്റെ നേത്യത്വത്തിൽ, കോവിഡ്കാല സഹായ-സാമ്പത്തികോത്തേജന പദ്ധതികളെ കുറിച്ച് ഇന്ന് രാത്രി ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8.30 നു സൂം വെബ്ബിനാർ സംഘടിപ്പിക്കുന്നു.
മനുഷ്യ രാശിയെ ഭീതിപ്പെടുത്തികൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കരാള ഹസ്തങ്ങളിൽപ്പെട്ട് ലോക രാജ്യങ്ങൾ സാമ്പത്തികമായും, വാണിജ്യപരമായും തകർന്ന സ്ഥിതി വിശേഷത്തിൽ, അമേരിക്കയിലെ വാണിജ്യ-വ്യാപാര മേഖലയെ സാമ്പത്തികാഘാതത്തിൽ നിന്ന് കരകയറ്റാനും, വാണിജ്യ മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ The Coronavirus Aid, Relief, and Economic Security (CARES) Act നടപ്പിലാക്കുകയും, രണ്ട് ട്രില്യൺ ഡോളർ സാമ്പത്തിക സഹായ പദ്ധതിക്കായി നീക്കി വെക്കുകയും ചെയ്തിട്ടുള്ളതാണ്. പതിനായിരക്കണക്കിന് ചെറുകിട ബിസിനസ്സുകാർ ഉൾപ്പടെയുള്ളവർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിച്ചു. ഇതിന്റെ ഭാഗമായി,
തൊഴിലാളികളെ ശമ്പളപ്പട്ടികയിൽ നിലനിർത്തുന്നതിന് ചെറുകിട വാണിജ്യ-വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വായ്പയാണ് പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം (The Paycheck Protection Program (PPP). ലളിതമായ വ്യവസ്ഥകൾ വെച്ച് തിരിച്ചടക്കേണ്ടാത്ത വായ്പ എന്ന നിലയിലും, നിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ വായ്പയും, ഭാവന വായ്പയും, ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മരവിപ്പിച്ചും സാധാരണക്കാരുൾപ്പടെയുള്ളവർക്ക് ആശ്വാസകരമായ The Coronavirus Aid, Relief, and Economic Security (CARES) Act ന്റെ തുടർച്ചയായി അമേരിക്കൻ കോൺഗ്രസ് നടപ്പാക്കിയ 1.9 ട്രില്യൺ ഡോളർ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് COVID-19 Stimulus Package അല്ലെങ്കിൽ The American Rescue Plan Act of 2021. കോവിഡ് മഹാമാരിമൂലം ഉണ്ടായ സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളിൽ നിന്നും, നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. നിർഭാഗ്യവശാൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തികോത്തേജന പദ്ധതിയുടെ അനുകൂല്യങ്ങളെ കുറിച്ചോ, സാമ്പത്തികാശ്വാസ നടപടികളെ കുറിച്ചോ നല്ലൊരു ശതമാനം പേർക്കും ഇപ്പോഴും പൂർണമായി അറിവില്ല.
ചെറുകിട-വാണിജ്യ-വ്യാപാരികൾക്ക് ലഭ്യമായിട്ടുള്ള പേ ചെക്ക് പ്രൊട്ടക്ഷൻ പദ്ധതിയിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള സമയം കുറച്ചു നാളുകൾക്ക് ഉള്ളിൽ തീരുകയാണ്. ഈ സാഹചര്യത്തിൽ, സർക്കാർ നടപ്പിലാക്കിയ കോവിഡ്കാല സഹായ-സാമ്പത്തികോത്തേജന പദ്ധതികളെ കുറിച്ചും അതിന്റെ നടപടിക്രമങ്ങളെ കുറിച്ചും, ലളിതമായി മനസ്സിലാക്കുന്നതിനും, അറിവ് പകർന്നു കൊടുക്കുന്നതിനും വേണ്ടിയാണ് ഫോമാ ബിസിനസ് ഫോറം ഇന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.
വാണിജ്യ-വ്യാപാര നിയമങ്ങളിൽ പ്രാവീണ്യവും പ്രാഗത്ഭ്യവുമുള്ള ന്യോയോർക്കിലെ ബെണ്ടിറ്റ് വെയ്ൻസ്റ്റോക്കിലെ അഭിഭാഷകൻ ഗാരി. എസ്.പാസ്റിച്ച, അക്കൗണ്ടിങ് രംഗത്ത് പരിചയ സമ്പന്നരായ സിപിഎ ജെയ്ൻ ജേക്കബ്, അഞ്ചു ജോസ് എന്നിവരും വെബ്ബിനറിൽ പങ്കെടുത്തു വിവരങ്ങൾ പങ്കു വെക്കും.
ചെറുകിട-വാണിജ്യ-വ്യപാരികൾ, വസ്തു കൊടുക്കൽ വാങ്ങൽ രംഗത്ത് ജോലി ചെയ്യുന്നവർ, തുടങ്ങി ഏവർക്കും പ്രയോജനപ്രദമായ സൂം വെബ്ബിനാറിൽ എല്ലാ വ്യവസായികളും, മാനേജ്മെന്റ് വിദഗ്ധരും, റിയൽ എസ്റ്റേറ്റ് ഏജന്റുമാരും, ഫോമയുടെ അഭ്യുദയകാംക്ഷികളും പങ്കു ചേർന്ന് വെബ്ബിനാർ വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
സൂം ഐഡി : 95803537253