ജിദ്ദ: ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്യേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ഫോസ ജിദ്ദ ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21ന് വെള്ളിയാഴ്ച അരങ്ങേറുന്ന സൂം സെമിനാറിൽ പ്രഗത്ഭന്മാർ വിഷയം സംബന്ധിച്ച് സംസാരിക്കും. സൗദി സമയം വൈകിട്ട് 4:15 നു ( ഇന്ത്യൻ സമയം വൈകിട്ട് 6:45 ) പരിപാടി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സെമിനാറിൽ വിദ്യാഭ്യാസ വിചക്ഷണനും യു. എൻ. പരിസ്ഥിതി പ്രോഗ്രാം ദുരന്ത നിവാരണ തലവനുമായ മുരളി തുമ്മാരുകുടി മുഖ്യ പ്രഭാഷണവും സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ ആമുഖ പ്രഭാഷണവും നിർവഹിക്കും. കൂടാതെ ഡോക്ടർ ഇസ്മായിൽ മരിതേരി തുടങ്ങിയവർ സെമിനാറിൽ സംബന്ധിക്കും. ചോദ്യോത്തരങ്ങൾക്കു അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0554082385, 0502355882 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.