- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിൽ കുട്ടികൾക്ക് നേരെ ആക്രമണവും തട്ടിക്കൊണ്ട് പോകാൻ ശ്രമവും നടക്കുന്നതായി പരാതി; ഒരാഴ്‌ച്ചക്കിടെ റിപ്പോർട്ട് ചെയ്തത് നാലോളം കേസുകൾ; സംഭവങ്ങൾക്ക് പിന്നിൽ ഇന്ത്യക്കാരനെന്നും സംശയം; പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി
സിഡ്‌നിയിൽ കുട്ടികൾക്ക് നേരെ ആക്രമണവും തട്ടിക്കൊണ്ട് പോകാൻ ശ്രമവും സജീവമാകുന്നതായി പരാതി. 15 മാസത്തിനും പതിനൊന്ന് വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നേരെ തട്ടിക്കൊണ്ട് പോകലും അക്രമണങ്ങളും വർദ്ധിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ നാല് കുട്ടികൾക്ക് നേരെയാണ് ഇത്തരത്തിൽ അക്രമവും ത്ട്ടിക്കൊണ്ട് പോകലും ഉണ്ടായതായാണ് പരാതി. സംഭവങ്ങളുമായി ബന്ധപെട്ടു മൂന്ന് പേരെ പൊലീസ് തെരയുന്നുണ്ട്. ഇതിൽ ഒന്ന് ഇന്ത്യാക്കാരനെന്ന് തോന്നുന്നയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏകദേശം 165-170രാ ഉയരവും, മെലിഞ്ഞ ശരീരവും, കറുത്ത തലമുടിയും ഉള്ള ഇന്ത്യക്കാരാണെന്നു സംശയിക്കുന്ന ആളെയാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ, ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ലെയ്ക്കാർട്ടിലെ പയനീർസ് മെമോറിയൽ പാർക്കിൽ വച്ച് മൂന്ന് വയസ്സുകാരിയെ ഒരു അജഞാതൻ സമീപിക്കുകയും, കുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ട് പുറത്ത് വ്ന്നു.എന്നാൽ, സമീപത്തു നിന്നിരുന്ന കുട്ടിയുടെ അമ്മ കൃത്യസ
സിഡ്‌നിയിൽ കുട്ടികൾക്ക് നേരെ ആക്രമണവും തട്ടിക്കൊണ്ട് പോകാൻ ശ്രമവും സജീവമാകുന്നതായി പരാതി. 15 മാസത്തിനും പതിനൊന്ന് വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നേരെ തട്ടിക്കൊണ്ട് പോകലും അക്രമണങ്ങളും വർദ്ധിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ നാല് കുട്ടികൾക്ക് നേരെയാണ് ഇത്തരത്തിൽ അക്രമവും ത്ട്ടിക്കൊണ്ട് പോകലും ഉണ്ടായതായാണ് പരാതി.
സംഭവങ്ങളുമായി ബന്ധപെട്ടു മൂന്ന് പേരെ പൊലീസ് തെരയുന്നുണ്ട്. ഇതിൽ ഒന്ന് ഇന്ത്യാക്കാരനെന്ന് തോന്നുന്നയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏകദേശം 165-170രാ ഉയരവും, മെലിഞ്ഞ ശരീരവും, കറുത്ത തലമുടിയും ഉള്ള ഇന്ത്യക്കാരാണെന്നു സംശയിക്കുന്ന ആളെയാണ് പൊലീസ് സംശയിക്കുന്നത്.
കൂടാതെ, ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ലെയ്ക്കാർട്ടിലെ പയനീർസ് മെമോറിയൽ പാർക്കിൽ വച്ച് മൂന്ന് വയസ്സുകാരിയെ ഒരു അജഞാതൻ സമീപിക്കുകയും, കുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ട് പുറത്ത് വ്ന്നു.എന്നാൽ, സമീപത്തു നിന്നിരുന്ന കുട്ടിയുടെ അമ്മ കൃത്യസമയത്ത് തന്നെ ഇടപെട്ടു കുട്ടിയുമായി ഓടി രക്ഷപെടുകയായിരുന്നു. മറ്റൊരു സംഭവം അരങ്ങേറിയത് സമ്മർ ഹില്ലിലാണ് . 11 വയസ്സുകാരിയെയാണ് ഇവിടെ നിന്നും വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കത്തി ചൂണ്ടി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു അജ്ഞാതൻ. 30 നും 40 നും വയസ്സിനിടയിലുള്ള ഏഷ്യൻ വംശജൻ എന്ന് തോന്നുന്നയാളെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്നത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞു രണ്ടരയോടെ ലിവർപൂളിലുള്ള മാക്വറി സ്ട്രീറ്റ് മാളിന്റെ പരിസരത്തുവച്ച് 15 മാസം പ്രായമായ ആൺകുഞ്ഞിനെ പ്രാമിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു. എന്നാൽ കുഞ്ഞിന്റെ അമ്മ അലറിവിളിച്ചു കൊണ്ട് ഓടിയെത്തിയതിനാൽ കുഞ്ഞിനെ ഇയാൾ തിരികെ ഏൽപ്പിച്ച് കടന്നു കളഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്.