- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നദിയിൽ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽ; പാറയ്ക്ക് മുകളിൽ നാലുകുട്ടികൾ കുടുങ്ങി; റോപ്പ് കെട്ടി പൊലീസിന്റെ സാഹസിക നീക്കം; ഒടുവിൽ സുരക്ഷിതർ;വീഡിയോ
റായ്പുർ: ഛത്തീസ് ഗഡിലെ കൊറേയ ജില്ലയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിപ്പോയ നാലുകുട്ടികളെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. നദിക്ക് മുകളിൽ റോപ്പ് കെട്ടിയാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
#WATCH | Police rescued four children from a river in Manendragarh area of Korea district, Chhattisgarh
- ANI (@ANI) August 18, 2021
The children were bathing in the river when the water level started surging suddenly. They held onto a rock until the policemen rescued them following a 2-hour long operation pic.twitter.com/DE4bHUF54m
കൊറേയ ജില്ലയിലെ മനേന്ദ്രഘറിലാണ് സംഭവം നടന്നത്. കുട്ടികൾ നദിയിൽ കുളിച്ചുകൊണ്ടിരിക്കെയാണ് വെള്ളംപൊങ്ങിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ഇവർ ഒരു പാറയ്ക്ക് മുകളിൽ കയറി നിൽക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് ഇവരെ കരയിലെത്തിച്ചത്.
ന്യൂസ് ഡെസ്ക്