- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; ബഹ്‌റിനിൽ നാല് ഇന്ത്യക്കാർ പിടിയിൽ; തട്ടിപ്പിലൂടെ സ്വന്തമാക്കിയത് 49 സ്മാർട്ട് ഫോണുകൾ
മനാമ: വ്യാജ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിൽ നാല് ഇന്ത്യക്കാർ ബഹ്‌റിനിൽ പിടിയിലായി. വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 28 ലക്ഷം രൂപയ്ക്കു സ്മാർട് ഫോണുകൾ വാങ്ങിക്കൂട്ടിയ കേസിലാണ് ഇവർ പൊലീസ പിടിയിലായത്. ജനുവരിയിൽ രണ്ടാഴ്ചയ്ക്കി ടെ 49 ഫോണുകളാണിവർ ഒരേ കടയിൽനിന്നു തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. ഇവരെക്കുറിച്ചു വിവരം ല
മനാമ: വ്യാജ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിൽ നാല് ഇന്ത്യക്കാർ ബഹ്‌റിനിൽ പിടിയിലായി. വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 28 ലക്ഷം രൂപയ്ക്കു സ്മാർട് ഫോണുകൾ വാങ്ങിക്കൂട്ടിയ കേസിലാണ് ഇവർ പൊലീസ പിടിയിലായത്.
ജനുവരിയിൽ രണ്ടാഴ്ചയ്ക്കി ടെ 49 ഫോണുകളാണിവർ ഒരേ കടയിൽനിന്നു തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. ഇവരെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് 50 ഫോണുകൾകൂടി വാങ്ങാനുള്ള നീക്കത്തിനിടെ കയ്യോടെ പിടിയിലായത്.
ഇവർ പ്രഫഷനലുകളാണെന്നും ഓൺലൈൻ വഴി വാങ്ങിയ മെഷീൻ ഉപയോഗിച്ചാണു വ്യാജ കാർഡുകൾ നിർമ്മിച്ചതെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി. യുഎസ് പൗരന്റെ പേരിലുള്ളതടക്കം 18 വ്യാജ കാർഡുകൾ പ്രതികളിൽനിന്നു പിടിച്ചെടുത്തു. കേസിന്റെ വിചാരണ മെയ് 11നു തുടരും.
Next Story