തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എയർപ്പോർട്ടിലേക്കുള്ള റാംപ് പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി ഒടുവിൽ നാട്ടുകാരും രംഗതെത്തിയിരിക്കുകയാണ്. സമീപത്തെ ഷോപ്പിങ് മാളിനും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കുംവേണ്ടിയാണ് റാംപ് പൊളിക്കാതിരിക്കുന്നതെന്ന ആരോപണം ആദ്യഘട്ടം മുതൽ തന്നെ നിലനിൽക്കുന്നതുമാണ്.

കേരളത്തിലെ തന്നെ ഏറ്റവും മികച്ച പാതയായി മാറുകയാണ് കഴക്കൂട്ടം മുക്കോലയിൽ നിന്നും വിഴിഞ്ഞം വഴി തമിഴ്‌നാട് കാരോടിലേക്ക് പോകുന്ന നിർദ്ദിഷ്ട ദേശീയപാത. തിരുവനന്തപുരം എംപി ശശി തരൂരിന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ മെഗാ ഹൈവേ പദ്ധതി തലസ്ഥാനത്ത് എത്തിയത് തന്നെ. റോഡ് വീതി കൂട്ടുന്നതിനും മേൽപാലം പണിയുന്നതിനുമായി നിരവധിയാളുകൾ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

കഴക്കൂട്ടം മുതൽ തമിഴ്‌നാട് വരെ നാല് വരി റോഡും സർവ്വീസ് റോഡുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ ഇടയ്ക്ക് തടസ്സമായി വരുന്നത് ഈ റാംപ് മാത്രമാണ്.രണ്ട് സംസ്ഥാനങ്ങളേയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേയും തമ്മിൽ ഒരുമിപ്പിക്കുന്ന റോഡിൽ തടസ്സമായി നിൽക്കുന്ന ഈ റാംപ് പൊളിച്ച് മാറ്റണമെന്ന് ദേശീയ പാദ അതോരിറ്റി ആദ്യം മുതൽ ആവശ്യപ്പെടുന്നതാണ്. മെച്ചപെട്ടതല്ലാത്ത ഈ വഴിക്ക് വേണ്ടി സംസ്ഥാന സർക്കാരാണ് പിടിവാശി കാണിക്കുന്നത്.ചാക്ക ബൈപ്പാസിൽ നിന്നും എയർപോർട്ടിലേക്കുള്ള പ്രവേശന കവാടമാണ് റാംപ് കാഴ്ചയിൽ വലിയ മെച്ചമില്ലാത്ത ഈ റാംപ് ഹൈവേയ്ക്കും സർവ്വീസ് റോഡിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നതും.

ഈ റാംപ് നിൽക്കുന്നതിന് ഇരു വശവും നാല് വരി റോഡും സർവ്വീസ് റോഡുമുണ്ട്. ഇവിട െറാംപ് പൊളിച്ച് മാറ്റിയില്ലെങ്കിൽ ആ ഭാഗം മാത്രമായിരിക്കും 47 കിലോമീറ്റർ പാദയിൽ തടസ്സമായി നിൽക്കുക. റാംപിന് താഴെയായിസ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആശുപത്രിയിലേയും ഭാവിയിൽ ഷോപ്പിങ്ങ് മാളിലെയും പാർക്കിങ് സ്ഥലം വരുക. റാംപ് കാരണം സർക്കാരിന്റെ ഈ സ്ഥലം സൗജന്യമായി ആ്ശുപത്രിക്കും മാളിനും ലഭിക്കുന്ന അവസ്ഥയാകും. ഇത് കാരണമുണ്ടാകുന്ന വലിയ ഗതാഗതകുരുക്കും മറ്റുമാണ് റാംപിനെതിരെ സമീപവാസികൾ രംഗത്ത് വരുന്നതിന് കാരണമായത്.

2010ൽ ആണ് റാംപ് നിർമ്മിച്ചത്. ഹൈവേയുടെ നിർമ്മാണ സമയത്ത് എയർപോർട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് മാത്രമായി താൽ്കാലികമായി പണിചെയ്ത റാംപായിരുന്നു. പിന്നീട് നാഷണൽ ഹൈവേ അതോരിറ്റിയും സംസ്ഥാന സർക്കാരും പല തവണ ഈ റാംപിന്റെ കാര്യം പറഞ്ഞ് തർക്കത്തിലെത്തിയിരുന്നു.റാംപ് നിലനിർത്തികൊണ്ട ആ ഭാഗമെത്തുമ്പോൾ ഒരു മേൽപ്പാലം പണിയാനാണ് എയർപോർട്ട് അതാരിറ്റി പിന്നീട് നിർദ്ദേശിച്ചത്. എന്നാൽ മേൽപ്പാലം പണിയുന്നതിന് 2016ലെ കണക്കിൽ 142 കോടി രൂപ ചെലവ് വരും. റാംപ് പൊളിച്ചാൽ അനാവിശ്യമായ ഈ ചെലവ് ഒഴിവാക്കാനും കഴിയും.

റാംപ് കാരണം ഗതാരഗകുരുക്കും ആശുപത്രിയിലെയും മാളിലേയും വാഹനങ്ങൾ കാരണം തിരക്ക് കൂടുമെന്നതിനാലും സമീപവാസികൾ ഹൈവേ അതോരിറ്റിയിലെ വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. കോടികൾ അധികമായി മുടക്കി മേൽപ്പാലം നിർമ്മിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പറഞ്ഞിരുന്നു.