- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ദമ്പതിമാരെയും അഞ്ചും മൂന്നും പ്രായമുള്ള പിഞ്ചു മക്കളെയും; കുട്ടികളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊന്നതിന് ശേഷം തൂങ്ങി മരിച്ചതാവാമെന്ന നിഗമനത്തിൽ പൊലീസ്
കാസർകോട്: കാസർകോട് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. അത്തനാടി പാലത്തിനടുത്ത് അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (38) ഭാര്യ പ്രസീത (27) മക്കളായ കാശിനാഥ് (അഞ്ച്) ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടികളെ ആദ്യം കയർ കഴുത്തിലിട്ട് മുറുക്കി കൊന്നതിന് ശേഷം ഇവർ രണ്ടു പേരും തൂങ്ങി മരിച്ചതാവാമെന്നാണ് ആദൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. കാടു വെട്ടൽ തൊഴിലാളിയാണ് രാധാകൃഷ്ണൻ. കുഞ്ഞിക്കണ്ണൻ മണിയാണിയുടെയും യശോദയുടെയും മകനാണ് രാധാകൃഷ്ണൻ. സഹോദരങ്ങൾ.ഉദയൻ, പ്രേമ, ധനഞ്ജയ കർണാടക അതിർത്തിയിൽ പെടുന്ന പഞ്ചായത്താണ് ദേലമ്പാടി പഞ്ചായത്ത്. മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ് രാധാകൃഷ്ണന്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇവരുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല. ഒരു കുടുംബത്തിലെ നാലു പേരും മരിച്ച സംഭവ
കാസർകോട്: കാസർകോട് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. അത്തനാടി പാലത്തിനടുത്ത് അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (38) ഭാര്യ പ്രസീത (27) മക്കളായ കാശിനാഥ് (അഞ്ച്) ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടികളെ ആദ്യം കയർ കഴുത്തിലിട്ട് മുറുക്കി കൊന്നതിന് ശേഷം ഇവർ രണ്ടു പേരും തൂങ്ങി മരിച്ചതാവാമെന്നാണ് ആദൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. കാടു വെട്ടൽ തൊഴിലാളിയാണ് രാധാകൃഷ്ണൻ. കുഞ്ഞിക്കണ്ണൻ മണിയാണിയുടെയും യശോദയുടെയും മകനാണ് രാധാകൃഷ്ണൻ. സഹോദരങ്ങൾ.ഉദയൻ, പ്രേമ, ധനഞ്ജയ
കർണാടക അതിർത്തിയിൽ പെടുന്ന പഞ്ചായത്താണ് ദേലമ്പാടി പഞ്ചായത്ത്. മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ് രാധാകൃഷ്ണന്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഇവരുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല. ഒരു കുടുംബത്തിലെ നാലു പേരും മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാകുകയുള്ളൂ.