മിൽവാക്കി (വിസ്‌കോൺസിൽ): 1992 ൽ ഇന്ത്യയിൽ നിന്നുംഅമേരിക്കയിലേക്ക് കുടിയേറിയ ദർശൻ പാം ഗ്രവാൾ ദമ്പതിമാർക്ക് ഇവിടെജനിച്ച നാല് മക്കളും ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഒരേസ്‌ക്കൂളിൽ നിന്ന്. മാത്രമല്ല മിൽവാക്കി റിവർസൈഡ് യൂണിവേഴ്സിറ്റിഹൈസ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ നാല് പേരും 'വലിഡിക്ടോറിയൻ' എന്നഅപൂർവ്വ നേട്ടം കൈവരിക്കുകയും ചെയ്തു.

(2018) ഈ വർഷം ഹൈസ്‌ക്കൂൾ വലിഡിക്ടോറിയനായ് ഇളയ മകൻ സിർതാജാണ്.2017 ൽ മകൻ ഗുർതേജും, 2014 ൽ മകൾ രാജും 2011 ൽ മൂത്തമകൾറൂപിയും വലിഡിക്ടോയിറൻ പദവി കരസ്ഥമാക്കി.പഠനത്തിലുടനീളം നാല്‌പേർക്കും ഒരിക്കൽ പോലും B യോ, C യോ റിപ്പോർട്ട് കാർഡിൽരേഖപ്പെടുത്തിയിട്ടില്ലന്നതും അപൂർവ്വ നേട്ടം തന്നെയാണ്.മക്കളെ പോലെ
തന്നെ പഠന കാലഘട്ടത്തിൽ സമർത്ഥരായിരുന്ന മാതാപിതാക്കളുടെപ്രോത്സാഹനമാണ് തങ്ങളുടെ നേട്ടങ്ങളുടെ രഹസ്യമെന്ന് നാല് മക്കളും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു.

പഠനത്തിൽ മാത്രമല്ല കായിക രംഗത്തും കഴിവ് തെളിയിച്ച നാല് പേരുംസ്‌കൂളിന്റെ അഭിമാനമാണ്. മിൽവാക്കി പബ്ലിക്ക് സ്‌കൂൾ മീഡിയ മാനേജർആന്റി നെൽസൺ പറഞ്ഞു.