- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം മടങ്ങവേ വിമാനത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ അടിയന്തര ലാൻഡിങ് നടത്തിയെന്ന് ഒമാൻ എയർവേയ്സ്; തോരാ കണ്ണീരുമായി തളിപ്പറമ്പ് സ്വദേശികളായ ദമ്പതികൾ
അബുദാബി : ഉംറ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം മടങ്ങി വരവേ വിമാനത്തിൽ വച്ച് നാലു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ തളിപ്പറമ്പ് മന്നയിലുള്ള കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകൻ യഹ്യ ആണ് മരിച്ചത്. മുഹമ്മദലിയും കുടുംബത്തിലെ 13 അംഗങ്ങളും അടങ്ങുന്ന സംഘം 15 ദിവസം മുൻപാണ് ഉംറയ്ക്ക് പോയത്. പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖ ബാധിതനായ കുട്ടിയായിരുന്നു യഹ്യ. ഉംറയ്ക്ക് ശേഷം ജിദ്ദയിൽ നിന്നും ഇവർ വിമാനം കയറുന്ന സമയത്ത് തന്നെ കുഞ്ഞിന് പനിയും ക്ഷീണവുമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല വിമാനയാത്രയ്ക്കിടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും മാതാവിന്റെ മടിയിൽ കിടക്കുകയും ചെയ്തുവെന്നും അബുദാബിയിലുള്ള കുട്ടിയുടെ ബന്ധു പറഞ്ഞു. യഹ്യയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ഒമാൻ എയർവേയ്സ് വിമാനം തിങ്കളാഴ്ച അബുദാബിയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് വിമാന കമ്പനി അധികൃതരും വ്യക്തമാക്കി. മൃതദേഹം ചൊവ്വാഴ്ച രാവിലെ എത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചുവെന
അബുദാബി : ഉംറ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം മടങ്ങി വരവേ വിമാനത്തിൽ വച്ച് നാലു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ തളിപ്പറമ്പ് മന്നയിലുള്ള കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകൻ യഹ്യ ആണ് മരിച്ചത്. മുഹമ്മദലിയും കുടുംബത്തിലെ 13 അംഗങ്ങളും അടങ്ങുന്ന സംഘം 15 ദിവസം മുൻപാണ് ഉംറയ്ക്ക് പോയത്. പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖ ബാധിതനായ കുട്ടിയായിരുന്നു യഹ്യ. ഉംറയ്ക്ക് ശേഷം ജിദ്ദയിൽ നിന്നും ഇവർ വിമാനം കയറുന്ന സമയത്ത് തന്നെ കുഞ്ഞിന് പനിയും ക്ഷീണവുമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
മാത്രമല്ല വിമാനയാത്രയ്ക്കിടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും മാതാവിന്റെ മടിയിൽ കിടക്കുകയും ചെയ്തുവെന്നും അബുദാബിയിലുള്ള കുട്ടിയുടെ ബന്ധു പറഞ്ഞു. യഹ്യയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ഒമാൻ എയർവേയ്സ് വിമാനം തിങ്കളാഴ്ച അബുദാബിയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് വിമാന കമ്പനി അധികൃതരും വ്യക്തമാക്കി. മൃതദേഹം ചൊവ്വാഴ്ച രാവിലെ എത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചുവെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മൃതദേഹം നാട്ടിൽ എത്തുകയും കബറടക്കം നടത്തുകയും ചെയ്തുവെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
അബുദാബിയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി രാത്രി വൈകിയുംസംസാരിക്കുകയും കുട്ടിയുടെ പിതാവിന് വീസ അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യുകയുമുണ്ടായി. രാത്രി തന്നെ നടപടികൾ പൂർത്തിയാക്കി. എംബസി തുറക്കുകയും കുട്ടിയുടെ പാസ്പോർട്ട് റദ്ദാക്കുകയും മരണ സർട്ടിഫിക്കറ്റ് നൽകുകയും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള കത്ത് നൽകുകയും ചെയ്തുവെന്നും കോൺസലർ എം. രാജ മുരുഗൻ പറഞ്ഞു.