- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്; ഇര എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല'; ഫൗസിയ കളപ്പാട്ട് എഴുതുന്നു
സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്. എത്രയോ പുരുഷന്മാർ പല മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ നിയമദുരുപയോഗത്തിന് ഇരയാവുന്നുണ്ട്. ' ഇര'എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല. പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതി കൊടുത്തു ഒരു മനുഷ്യന്റെ കുടുംബം കുട്ടിച്ചോറാക്കി അപമാനിച്ചു സംതൃപ്തി അടഞ്ഞ് പരാതി പിൻവലിക്കുന്ന ഇത്തരം താടകകളെ നിയന്ത്രിക്കാനും വേണം നിയമം. മന്ത്രി ശശീന്ദ്രനെതിരെ പരാതി കൊടുത്തതും നിസ്സാരക്കാരിയല്ല. പരപ്രേരണയോ സമ്മർദമോ ഇല്ലാതെയാണ് മൊഴിനൽകുന്നത് എന്ന് സത്യവാചകവും ചൊല്ലിയ വ്യക്തിയാണിപ്പോൾ മൊഴി മാറ്റിപ്പറഞ്ഞത്. ഇത്തരക്കാർ എങ്ങിനെ ഇരയാകും? മന്ത്രി ശശീന്ദന്റെ ഭാര്യയും കുടുംബവും അല്ലേ ഇരയാക്കപ്പെട്ടത് ? അവർക്കുണ്ടായ അപമാനത്തിനും മാനഹാനിക്കും ആരാണ് സമാധാനം പറയുക?തൊട്ടതിനും പിടിച്ചതിനും ഇരവാദ മുയർത്തി ആരോഗ്യകരമായ - സ്ത്രീ പുരുഷ ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുന്ന കള്ള പരാതിക്കാരെ ശല്യക്കാരായ വ്യവഹാരികളായി മുദ്രയടിക്കണം - നിയമമു
സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്. എത്രയോ പുരുഷന്മാർ പല മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ നിയമദുരുപയോഗത്തിന് ഇരയാവുന്നുണ്ട്. ' ഇര'എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല. പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതി കൊടുത്തു ഒരു മനുഷ്യന്റെ കുടുംബം കുട്ടിച്ചോറാക്കി അപമാനിച്ചു സംതൃപ്തി അടഞ്ഞ് പരാതി പിൻവലിക്കുന്ന ഇത്തരം താടകകളെ നിയന്ത്രിക്കാനും വേണം നിയമം.
മന്ത്രി ശശീന്ദ്രനെതിരെ പരാതി കൊടുത്തതും നിസ്സാരക്കാരിയല്ല. പരപ്രേരണയോ സമ്മർദമോ ഇല്ലാതെയാണ് മൊഴിനൽകുന്നത് എന്ന് സത്യവാചകവും ചൊല്ലിയ വ്യക്തിയാണിപ്പോൾ മൊഴി മാറ്റിപ്പറഞ്ഞത്. ഇത്തരക്കാർ എങ്ങിനെ ഇരയാകും? മന്ത്രി ശശീന്ദന്റെ ഭാര്യയും കുടുംബവും അല്ലേ ഇരയാക്കപ്പെട്ടത് ? അവർക്കുണ്ടായ അപമാനത്തിനും മാനഹാനിക്കും ആരാണ് സമാധാനം പറയുക?തൊട്ടതിനും പിടിച്ചതിനും ഇരവാദ മുയർത്തി ആരോഗ്യകരമായ - സ്ത്രീ പുരുഷ ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുന്ന കള്ള പരാതിക്കാരെ ശല്യക്കാരായ വ്യവഹാരികളായി മുദ്രയടിക്കണം - നിയമമുപയോഗിച്ച് ഇവരെ തളയ്ക്കണം.
ഒരു പുരുഷനെ വേട്ടയാടിപിടിച്ചു അയാളെകൊണ്ട് ഇത്തരുണത്തിൽ പറയിപ്പിച്ച് നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് അപമാനിച്ചിട്ട് പിന്നീട് പരാതി പിൻവലിക്കുകയും മൊഴിമാറ്റുകയും ചെയ്തത് ഒരു മാധ്യമ പ്രവർത്തക കൂടിയാണ്. നിയമം ദുരുപയോഗം ചെയ്തത് ഒരു വനിത ജേർണലിസ്റ്റ് ആണെന്നത് മൊത്തം സ്ത്രീകൾക്ക് തന്നെ അപമാനകരമാണ്. ചാനൽ മേധാവികൾ തന്നെ ചതിച്ചതാണെന്ന മുട്ടാപോക്ക് പറയുന്നതിൽ എന്ത് കാര്യം ? നിയമത്തിന്റെ പരിരക്ഷ കിട്ടേണ്ടവരെ പോലും സംശയിക്കാനുള്ള അവസരമാണ് ഇത്തരക്കാർ ഉണ്ടാക്കുന്നത്..കാറിത്തുപ്പാനാണ് തോന്നുന്നത് ഇവറ്റകൾക്ക് നേരെ.