- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ചെറിയാൻ തലക്കുളം സിഎംഐ അയർലൻഡ് സന്ദർശിക്കുന്നു
ഡബ്ലിൻ: പ്രഗത്ഭ വാഗ്മിയും ബൈബിൾ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഫാ. ചെറിയാൻ തലക്കുളം അയർലൻഡിലെത്തുന്നു. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് സന്ദർശനം.മാന്നാനം കെഇ കോളജ് ലക്ചറർ, എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംജി യൂണിവേഴ്‌സിറ്റി സെന
ഡബ്ലിൻ: പ്രഗത്ഭ വാഗ്മിയും ബൈബിൾ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഫാ. ചെറിയാൻ തലക്കുളം അയർലൻഡിലെത്തുന്നു. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് സന്ദർശനം.
മാന്നാനം കെഇ കോളജ് ലക്ചറർ, എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംജി യൂണിവേഴ്‌സിറ്റി സെനറ്റ് മെംബർ, യുജിസി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ മെംബർ, കേരള െ്രെപവറ്റ് കോളജ് പ്രിൻസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മാന്നാനം, ചെത്തിപ്പുഴ എന്നീ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് പൂണെ യൂണിവേഴ്‌സിറ്റിയിൽനിന്നു ഫിലോസഫിയിലും ബംഗളൂരു ധർമാരാം കോളജിൽനിന്ന് തിയോളജിയിലും ബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽനിന്നു ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടിയ ഫാ. ചെറിയാൻ ഇപ്പോൾ അമേരിക്കയിൽ സേവനം ചെയ്യുന്നു. കോട്ടയം ജില്ലയിൽ കടയിനിക്കാട് ഇടവകാംഗമാണ്.
വിവരങ്ങൾക്ക്: ജോൺസൺ ചക്കാലയ്ക്കൽ 0871300309.