- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവ ദാനത്തിന്റെ പ്രചാരകൻ ഫാ. ഡേവിസ് ചിറമ്മൽ സ്വിറ്റ്സർലാൻഡിൽ
സൂറിച്ച്: സ്വയം അവയവ ദാനം നടത്തി അവയവദാനത്തിന് വേണ്ടി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഫാ. ഡേവിസ് ചിറമ്മൽ സ്വിറ്റ്സർലാൻഡ് സന്ദർശിക്കുന്നു. സ്വിറ്റ്സർലാൻഡിലെ വിവിധ ജില്ലകളിൽ അദ്ദേഹം സന്ദർശനം നടത്തും. 25 വരെ ഡേവിസ് അച്ചൻ സ്വിറ്റ്സർലാൻഡിൽ ഉണ്ടായിരിക്കും. അവയവ ദാനത്തിന് പുതിയ മാനങ്ങൾ നൽകി ജനങ്ങളെ തന്റെ ഇഹലോക സഹജീവികളോടുള്ള ഉത്തരവാ
സൂറിച്ച്: സ്വയം അവയവ ദാനം നടത്തി അവയവദാനത്തിന് വേണ്ടി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഫാ. ഡേവിസ് ചിറമ്മൽ സ്വിറ്റ്സർലാൻഡ് സന്ദർശിക്കുന്നു. സ്വിറ്റ്സർലാൻഡിലെ വിവിധ ജില്ലകളിൽ അദ്ദേഹം സന്ദർശനം നടത്തും. 25 വരെ ഡേവിസ് അച്ചൻ സ്വിറ്റ്സർലാൻഡിൽ ഉണ്ടായിരിക്കും.
അവയവ ദാനത്തിന് പുതിയ മാനങ്ങൾ നൽകി ജനങ്ങളെ തന്റെ ഇഹലോക സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങളും ഈശ്വര വിശ്വാസത്തിന്റെ പരമമായ പൊരുളും ഓർമപ്പെടുത്തുന്ന ഡേവിസ് അച്ചൻ, ജീവിതത്തിലൂടെ പ്രവർത്തികളിലൂടെ തന്റെ ആശയങ്ങളും വിശ്വാസങ്ങളും ലോകം എമ്പാടും എത്തിക്കുവാൻ അശ്രാന്തം പരിശ്രമിച്ചുവരുന്നു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ, ആക്ട് തൃശൂർ എന്നീ സംഘടനകൾ അച്ചന്റെ പ്രയത്നം മൂലം രൂപം കൊള്ളുകയും ഈ സംഘടനകളുടെ സാരഥിയായി നിലകൊള്ളുകയും ചെയ്യുന്നു. സ്വിസ് മലയാളികളോട് സംസാരിക്കുവാനും ആശയവിനിമയം നടത്തുവാൻ വേണ്ടി മാത്രമാണ് ഡേവിസ് അച്ചന്റെ സന്ദർശനം.