- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലഞ്ചേരിക്ക് പരാതിപ്പെട്ടപ്പോൾ റേപ്പ് എന്ന വാക്കില്ല; പിന്നെന്തിന് വത്തിക്കാൻ ന്യൂൺഷ്യോയോട് പരാതിപ്പെട്ടപ്പോൾ അത് പറഞ്ഞത്? 2014ൽ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ മുന്നിലും പിന്നിലും ഇരുന്നത് ആരൊക്കെ? മൊഴിയുടെ ലോജിക്കില്ലായ്മ സ്ഥാപിക്കാൻ കഷ്ടപ്പെട്ട് ഒരേ ചോദ്യങ്ങൾ തിരിച്ചു മറിച്ചും കന്യാസ്ത്രീയോട് ചോദിച്ചു; ഇതുവരെ തെളിവുകൾ എല്ലാം മെത്രാന് എതിരെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോൾ പറയുന്നത് പൊരുത്തക്കേടുകളെ കുറിച്ചും; ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് അട്ടിമറിച്ചത് പൊലീസ് ഇങ്ങനെ
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് അന്വേഷണം അവസാനിച്ചു. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ പൊലീസ് എല്ലാം മാറ്റി പറയുകയാണ്. ശാസ്ത്രീയ തെളിവൊന്നുമില്ല. അശ്ലീല ഫോൺ സംഭാഷണത്തിനും ഓഡിയോ തളിവില്ല. പിന്നെ എങ്ങനെ ബിഷപ്പിനെ അറസ്റ്റ ്‌ചെയ്യും. മെത്രാന്റെ വത്തിക്കാൻ യാത്രയ്ക്കും പൊലീസ് തടസ്സം നിൽക്കില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ എന്നാണ് അവരുടെ നിലപാട്. കഴിഞ്ഞയാഴ്ച വരെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്ന് പറഞ്ഞ അന്വേഷണ സംഘം കൊച്ചിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് കന്യാസ്ത്രീയുടെ മൊഴിയിലെ 'പൊരുത്തക്കേട്' ചർച്ചയാക്കുന്നത്. 'പൊരുത്തക്കേട്' പരിഹരിക്കാൻ അന്വേഷണ സംഘത്തിന് ഐ.ജി വിജയ് സാക്കറെ ഒരാഴ്ച സമയം അനുവദിച്ചത് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാനുള്ള തന്ത്രമാണ്. അടുത്തയാഴ്ച യോഗം ചേരുമ്പോൾ 'പൊരുത്തക്കേടുകൾ' പരിഹരിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാനാകില്ലെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കർദ്ദിനാൾ ആലഞ്ചേരിക്
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് അന്വേഷണം അവസാനിച്ചു. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ പൊലീസ് എല്ലാം മാറ്റി പറയുകയാണ്. ശാസ്ത്രീയ തെളിവൊന്നുമില്ല. അശ്ലീല ഫോൺ സംഭാഷണത്തിനും ഓഡിയോ തളിവില്ല. പിന്നെ എങ്ങനെ ബിഷപ്പിനെ അറസ്റ്റ ്‌ചെയ്യും. മെത്രാന്റെ വത്തിക്കാൻ യാത്രയ്ക്കും പൊലീസ് തടസ്സം നിൽക്കില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ എന്നാണ് അവരുടെ നിലപാട്.
കഴിഞ്ഞയാഴ്ച വരെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്ന് പറഞ്ഞ അന്വേഷണ സംഘം കൊച്ചിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് കന്യാസ്ത്രീയുടെ മൊഴിയിലെ 'പൊരുത്തക്കേട്' ചർച്ചയാക്കുന്നത്. 'പൊരുത്തക്കേട്' പരിഹരിക്കാൻ അന്വേഷണ സംഘത്തിന് ഐ.ജി വിജയ് സാക്കറെ ഒരാഴ്ച സമയം അനുവദിച്ചത് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാനുള്ള തന്ത്രമാണ്. അടുത്തയാഴ്ച യോഗം ചേരുമ്പോൾ 'പൊരുത്തക്കേടുകൾ' പരിഹരിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാനാകില്ലെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കർദ്ദിനാൾ ആലഞ്ചേരിക്ക് കൊടുത്ത പരാതിയിൽ 'റേപ്' എന്നൊരു വാക്ക് ഇല്ലല്ലോ. പിന്നെ വത്തിക്കാൻ ന്യൂൺഷ്യോയ്ക്ക് കൊടുത്ത പരാതിയിൽ 'റേപ്' എന്ന് വ്യക്തമായി പറയുന്നു. അതിന്റെ കാരണമാണ് പ്രധാന പൊരുത്തക്കേട്.
അതുകൊണ്ട് തന്നെ പീഡനം നടന്നുവെന്ന് ഉറപ്പിക്കാനാകില്ല. കന്യാസ്ത്രീയുടെ പ്രതികാരം മാത്രമാണ് പരാതിയെന്നാണ് അന്വേഷണ സംഘം ഇപ്പോൾ വിലയിരുത്തുന്നത്. സംശയങ്ങൾ ദൂരീകരിക്കാൻ അന്വേഷണ സംഘം കുറവിലങ്ങാട് കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ എത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഒരിക്കലും സംശയം മാറിയില്ല. ഐ.ജിയുമായി കൂടിക്കാഴ്ചയിൽ 2000 പേജുള്ള റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഉയർന്നുവന്ന സംശയങ്ങളാണ് ബിഷപ്പിന് തുണയാകുന്നത്. ഇതെല്ലാം പൊലീസിലെ ഉന്നതൻ എഴുതി നൽകിയതാണെന്നും സൂചനയുണ്ട്. സർക്കാരിനും ബിഷപ്പിനെ തൊടാൻ പേടിയാണ്. ഇതും അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിഷപ്പ് വത്തിക്കാനിലേക്ക് പോകട്ടേയെന്ന നിലപാടും സർക്കാർ എടുത്തു കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് കന്യാസ്ത്രീകൾ പ്രതിഷേധവുമായി തെരുവിലെത്തിയത്.
2014ൽ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ ആരൊക്കെയാണ് കൂടെവന്നത്? ഏതു വാഹനത്തിലാണ് പോയത്? ആരൊക്കെയാണ് മുന്നിലും പിന്നിലുമിരുന്നത്? പരാതി കൊടുക്കാൻ വൈകിയത് എന്താണ്? എന്തിനാണ് നിങ്ങൾ ആറു പേർ ഒരുമിച്ച് താമസിക്കുന്നത്? എന്തുകൊണ്ടാണ് നൂൺഷ്യോയ്ക്ക് പരാതി നൽകാൻ വൈകിയത്? പൊലീസിൽ പരാതിപ്പെടാൻ ധൈര്യം എവിടെനിന്ന് കിട്ടി? ഇവയൊക്കെ പൊലീസിന് ചോദ്യം കിട്ടാത്ത ഉത്തരമാണ്. മറുപടി നൽകി കന്യാസ്ത്രീയ്ക്ക് മടുത്തു. ഇവയ്ക്കുള്ള മറുപടിയെല്ലാം കോട്ടയം എസ്‌പിക്ക് നൽകിയ മൂന്നു പേജുള്ള പരാതിയിൽ തന്നെ ആദ്യമേ വിശദീകരിച്ചതാണ്. എന്നാൽ ഈ ചോദ്യങ്ങൾ ആവർത്തിച്ച് വാദിയെ പ്രതിയാക്കി ഭീതിപ്പെടുത്തുകയാണ് പൊലീസ്. അങ്ങനെ പീഡനക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് രക്ഷാകവചവും ഒരുക്കി.
ഇതിനകം ആറു തവണയാണ് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. പ്രതിസ്ഥാനത്തുള്ള ബിഷപ്പിന്റെതാകട്ടെ ഒരിക്കൽ മാത്രം. അതും പല നിബന്ധനകൾ മുന്നോട്ടുവച്ച് മുൻകൂട്ടി നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ. കന്യാസ്ത്രീയുടെ അടുക്കൽ പലപ്പോഴും ഉന്നയിക്കുന്ന ഒരേ ചോദ്യങ്ങൾ തന്നെയാണ്. മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീർത്ത് കേസ് എഴുതിത്ത്ത്ത്ത്ത്തള്ളാനുള്ള നീക്കമായാിരുന്നു ഇതിന് പിന്നിൽ. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. എവിടെവച്ച്, ഏതു ബിഷപ്പ് വഴിയാണ് വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകിയത്? പിതാവിനു പരാതികൊടുക്കാൻ പോയപ്പോൾ ആരൊക്കെ ഒപ്പമുണ്ടായിരുന്നു? പിതാവ് പരാതി തുറന്നുനോക്കിയോ? ജനുവരി രണ്ടിന് എന്തിനാണ് മദർ ജനറാൾ ഇവിടെ വന്നത്? എവിടെയാണ് കുമ്പസാരിക്കാൻ പോകുന്നത്? ധ്യാനവും കൗൺസിലും എവിടെയാണ്? എന്തിനാണ് പഞ്ചാബിലേക്ക് വിളിപ്പിച്ചത്? ആരാണ് കൂടെ പോന്നത്?-തുടങ്ങിയ ചോദ്യങ്ങളാണ് കന്യാസ്ത്രീയോട് സ്ഥിരമായി അന്വേഷണ സംഘം ചോദിക്കുന്നത്. പഞ്ചാബിൽ നിന്ന് കമ്മീഷൻ എന്തിനാണ് വന്നത്? അവർ ആരെയൊക്കെ കണ്ടു? എന്തൊക്കെ ചർച്ച ചെയ്തു? ആരൊക്കെ ചർച്ചയിൽ പങ്കെടുത്തു?എന്ന ചോദ്യത്തിനുള്ള ഉത്തരവും കേട്ട് മതിയാകുന്നില്ല.
പൊലീസിന്റെ പിന്തുണ ഉറപ്പായതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വത്തിക്കാനിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. ഫ്രാങ്കോയ്ക്ക് രാജ്യം വിടുന്നതിന് പരമാവധി സാവകാശം നൽകുന്നതിനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതെന്നും സംശയം ബലപ്പെടുകയാണ്. ഡൽഹി വഴി ഈ മാസം 13നോ അതിനടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നു മുതൽ 28 വരെ വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. പനാമയിൽ അടുത്തവർഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തിൽ വത്തിക്കാനിൽ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിബിസിഐ) യുവജന കമ്മീഷൻ ചെയർമാൻ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിഷപ്പുമാർക്കൊപ്പം ഫ്രാങ്കോ വത്തിക്കാനിൽ എത്തേണ്ടതാണ്. ഇതിന് പോകാൻ ഫ്രാങ്കോയ്ക്ക് കേരളാ പൊലീസ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
ഫ്രാങ്കോയെ അറസ്റ്റു ചെയ്യാൻ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ മൊഴിയും സാക്ഷി മൊഴികളും മറ്റ് അനുബന്ധ തെളിവുകളും എല്ലാം ശക്തമാണെന്നും കഴിഞ്ഞയാഴ്ചവരെ ആവർത്തിച്ച് പറഞ്ഞിരുന്ന കോട്ടയം എസ്‌പി ഹരിശങ്കറും അന്വേഷണസംഘതലവൻ ഡി.വൈ.എസ്‌പി കെ.സുഭാഷും മുൻ നിലപാടിൽ നിന്നും പിന്നോട്ടുപോയത് ബിഷപ്പിന്റെ യാത്ര സുഗമമാക്കാൻ വേണ്ടിക്കൂടിയാണ്. ഐ.ജി വിജയ് സാക്കറെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയും അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അറസ്റ്റ് വേണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചത്.
കന്യാസ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ച കേസും പൊലീസ് അട്ടിമറിച്ചു
കന്യാസ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയും പൊലീസ് അട്ടിമറിച്ചു. കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനും അസം സ്വദേശിയുമായ പിന്റുവിനെ ഉപയോഗിച്ച് തോമസ് ചിറ്റുപറമ്പിൽ എന്നയാൽ കന്യാസ്ത്രീക്കു അപകടമുണ്ടാക്കാൻ ഗൂഢനീക്കം നടത്തിയതിൽ കന്യാസ്ത്രീ നൽകിയ പരാതിയാണ് അട്ടിമറിക്കാൻ കുറവിലങ്ങാട് പൊലീസിന്റെ നീക്കം. കേസിലെ മുഖ്യസാക്ഷി മദ്യലഹരിയിൽ ആയിരിക്കേ വീണ്ടും മൊഴിയെടുക്കുകയാണ് പൊലീസ് ചെയ്തത്. ആദ്യം നൽകിയ മൊഴി അട്ടിമറിക്കാനാണ് പൊലീസിന്റെ ഈ നീക്കം.
പിന്റു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീ ഓഗസ്റ്റ് 28ന് കുറവിലങ്ങാട് എസ്‌ഐയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 29ന് പൊലീസ് പിന്റുവിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മൊഴിയിൽ എന്തെങ്കിലും വ്യക്തത വരുത്തണമെങ്കിൽ വൈകാതെ വേണമെന്നും സെപ്റ്റംബർ ഏഴിന് പിന്റു അസമിലേക്ക് അവധിക്ക് പോകുമെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ മൊഴിയുടെ ആവശ്യമില്ലെന്നായിരുന്നു പൊലീസ് നൽകിയ മറുപടി.
സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച മഠത്തിൽ നിന്നും അവധിയെടുത്ത പിന്റു താൻ ചിങ്ങവനത്തുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. രണ്ടു ദിവസം ഷോപ്പിംഗും മറ്റും നടത്തിയശേഷം അവർക്കൊപ്പം ഏഴിന് വെള്ളിയാഴ്ച (ഇന്ന്) നാട്ടിലേക്ക് പോകുമെന്നും ഇയാൾ കന്യാസ്ത്രീകളെ അറിയിച്ചിരുന്നു. ഇതുപ്രകാരം അഞ്ചിന് രാവിലെ പൊലീസിനെ വിളിച്ച പരാതിക്കാരി പിന്റു നാട്ടിലേക്ക് പോകുന്ന കാര്യം വീണ്ടും അറിയിച്ചു. ഇനിയൊന്നും ചോദിച്ചറിയാനില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.
എന്നാൽ വൈകിട്ടോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ചിങ്ങവനത്തുള്ള അസംകാരുടെ അടുത്തേക്ക് പോയ പിന്റുവിനെ പൊലീസ് രാത്രി വിളിച്ചു. താൻ ചിങ്ങവനത്ത് സുഹൃത്തുക്കളുടെ അടുത്താണെന്ന് അയാൾ അറിയിച്ചതോടെ രാത്രി ഒമ്പതുമണിയോടെ അസംതൊഴിലാളികളുടെ താമസ സ്ഥലത്തെത്തി പൊലീസ് പിന്റുവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഈ സമയം താൻ മദ്യലഹരിയിൽ ആണെന്നും സംസാരിക്കാൻ കഴിയില്ലെന്നും ഇയാൾ പറഞ്ഞെങ്കിലും പൊലീസ് അത് മുഖവിലയ്ക്കെടുത്തില്ല. ആറാം തീയതി പുലർച്ചെ മൂന്നു മണിവരെ കാര്യമായി തന്നെ പിന്റുവിൽ നിന്ന് മൊഴിയെടുത്തു. പിന്നീട് ചിങ്ങവനത്തുതന്നെ കൊണ്ടുപോയി വിടുകയും ചെയ്തു.
ലഹരി വിട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം പിന്റുവിനും മനസ്സിലായത്. ഉടൻതന്നെ കുറവിലങ്ങാട് മഠത്തിൽ വിളിച്ച് പിന്റു നടന്നതെല്ലാം അറിയിച്ചു. മദ്യലഹരിയിലാണ് താൻ പൊലീസിന് മറുപടി നൽകിയത്. കേസിൽ തന്നെ പ്രതിയാക്കുന്ന രീതിയിലാണ് പൊലീസിന്റെ ചോദ്യങ്ങളെന്നു പിന്റു പറയുന്നു. തോമസ് ചിറ്റുപറമ്പിൽ സമീപിച്ച കാര്യം രണ്ടു മാസം കഴിഞ്ഞിട്ട് കന്യാസ്ത്രീകളെ അറിയിച്ചത് എന്തിനാണെന്നാണ് പൊലീസിന് അറിയേണ്ടത്. ഈ ചോദ്യവും കേസ് അട്ടിമറിക്കാനായിരുന്നു.