- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ജോർജിന്റെ ആക്ഷേപത്തിൽ മനം നൊന്ത് മുറിയടച്ച് കഴിയുന്ന കന്യാസ്ത്രീ മാധ്യമങ്ങളെ കാണാനുള്ള തീരുമാനം റദ്ദാക്കി; ചരിത്രത്തിൽ ആദ്യമായി നീതി തേടി കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയിട്ടും കുലുങ്ങാതെ സഭയും പൊലീസും; വി എസും സുധീരനും പിന്തുണച്ചതോടെ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ച് സമയം നീട്ടാൻ ആലോചിച്ച് സർക്കാർ; ഫ്രാങ്കോ മുളയ്ക്കലിനെ തൊടാൻ കേരളാ പൊലീസിന് ഇപ്പോഴും പേടി തന്നെ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി കന്യാസ്ത്രീകൾ തെരുവിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ നീക്കം. പൊതു സമൂഹം ഗൗരവത്തോടെ തന്നെ സമരത്തെ ഏറ്റെടുത്തു. അതിനിടെ കന്യാസ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോർജ് എംഎൽഎ രംഗത്തു വന്നു. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ അറിയിച്ചു. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിച്ച ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജോർജിന്റെ വാക്കുകളാൽ വീണ്ടും മുറിവേറ്റ കന്യാസ്ത്രീ മഠത്തിൽ ഏകയായി ഇരിക്കുകയാണ്. കടുത്ത സമർദ്ദത്തിലാണ് അവരെന്നാണ് കൂടെയുള്ളവർ നൽകുന്ന സൂചന. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് പറഞ്ഞ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി കന്യാസ്ത്രീകൾ തെരുവിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ നീക്കം. പൊതു സമൂഹം ഗൗരവത്തോടെ തന്നെ സമരത്തെ ഏറ്റെടുത്തു. അതിനിടെ കന്യാസ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോർജ് എംഎൽഎ രംഗത്തു വന്നു. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ അറിയിച്ചു. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിച്ച ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജോർജിന്റെ വാക്കുകളാൽ വീണ്ടും മുറിവേറ്റ കന്യാസ്ത്രീ മഠത്തിൽ ഏകയായി ഇരിക്കുകയാണ്. കടുത്ത സമർദ്ദത്തിലാണ് അവരെന്നാണ് കൂടെയുള്ളവർ നൽകുന്ന സൂചന.
ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് പറഞ്ഞത്. ഇതിനിടെ, പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനിൽ നിരാഹാര സമരം തുടരുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സഭയിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നു കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണു ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചത്. കോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷയെന്നു പറഞ്ഞ കന്യാസ്ത്രീയുടെ കുടുംബം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകുമെന്നു വ്യക്തമാക്കി. കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയിട്ടും സർക്കാരിന് കുലക്കമില്ല. ബിഷപ്പിനെ ഇനിയും അറസ്റ്റ ്‌ചെയ്യില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. വി എസ് അച്യുതാനന്ദനും വി എം സുധീരനും കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നതും പൊലീസിന് തലവേദനയാണ്.
അതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കുമെന്ന സൂചന പുറത്തു വരുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പൊലീസ് മേധാവിയെ അറിയിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. നിലവിൽ കേസ് അന്വേഷിക്കുന്ന ഡിവൈഎസ് പി സുഭാഷ് ബിഷപ്പിനെതിരെ മതിയായ തെളിവുണ്ടെന്ന അഭിപ്രായക്കാരനാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ തന്നെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഡിവൈഎസ് പി ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. കേസ് ക്രൈംബ്രാഞ്ചിന് ഏൽപ്പിക്കുന്നതോടെ എല്ലാ അർത്ഥത്തിലും അന്വേഷണം നിലയ്ക്കുമെന്നാണ് സൂചന.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈയാമം വെച്ച് നിയമത്തിനുമുന്നിൽ ഹാജരാക്കുന്നതുവരെ ധർമസമരം തുടരുമെന്ന് കന്യാസ്ത്രീകൾ അറിയിച്ചിട്ടുണ്ട്. അധികാരികളിൽനിന്നുള്ള പീഡനങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകൾ എന്ന മിഥ്യാധാരണ അടിച്ചേല്പിക്കാൻ ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ളവർ ശ്രമിക്കുകയാണ്. മൗനത്തിലൂടെ അതിനെ ശരിവയ്ക്കുന്ന ഇതര സഭാ പിതാക്കന്മാരും കുറ്റവാളികളുടെ ഗണത്തിലാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സിസ്റ്റർ അനുപമ വിശദീകരിച്ചു. 'ഞങ്ങളുടെ ജീവൻ അപകടത്തിൽ' ,'സ്ത്രീപീഡകനായ ബിഷപ്പിനെ അറസ്റ്റുചെയ്യുക', 'കർത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില പത്തേക്കർ' തുടങ്ങിയ പ്ലക്കാർഡുകളുമായാണ് കന്യാസ്ത്രീകളായ അനുപമ, ആൽഫി, നീന റോസ്, ആൻസിറ്റ, ജോസഫൈൻ എന്നിവർ സമരത്തിനെത്തിയത്.
2014 മുതൽ 2016 വരെയായി 13 തവണ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽവെച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഭൂരിപക്ഷം കന്യാസ്ത്രീകളുമുണ്ട്.
പിസി ജോർജിനെതിരെ പരാതി നൽകും
തെളിവുകളിൽ അവ്യക്തത ഉള്ളതിനാൽ സംസ്ഥാനത്തിനു പുറത്ത് അന്വേഷണം നടത്താൻ കൂടുതൽ സമയം എടുക്കുമെന്ന നിലപാടിലാണ് കേരളാ പൊലീസ്, ശബരിമല തീർത്ഥാടനം വരുന്നതിനാൽ അതിന്റെ തിരക്കിലേക്കു ലോക്കൽ പൊലീസ് നീങ്ങും എന്നീ കാരണങ്ങളാലാണു കേസ് കൈമാറുന്നത്. കന്യാസ്ത്രീയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പറയുന്നു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ അടുത്ത നടപടി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറുമായി ചർച്ചചെയ്തു തീരുമാനിക്കും. അതിനിടെയാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കാനുള്ള നീക്കം.
പീഡിപ്പിക്കപ്പെട്ടതായി സഭയുടെ വിവിധ തലങ്ങളിൽ നൽകിയ പരാതികളിൽ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു സാക്ഷികൾ പൊലീസിനു മൊഴിനൽകിയിരുന്നു. എന്നാൽ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഇക്കാര്യം കന്യാസ്ത്രീ പറഞ്ഞിരുന്നു. പൊലീസിലും സഭയിലും പരാതി നൽകാൻ ഈ വൈദികൻ കന്യാസ്ത്രീയെ ഉപദേശിച്ചിരുന്നു. ജലന്തർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നു ബിഷപ് പൊലീസിന് ആദ്യഘട്ടത്തിൽ മൊഴിനൽകിയിരുന്നു. എന്നാൽ, കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങിൽ ബിഷപ് പങ്കെടുത്തതിന്റെ ഫോട്ടോകളുണ്ട്.
പരാതിയിൽ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥിമന്ദിരത്തിലല്ല, തൊടുപുഴയിലെ കോൺവന്റിലാണു താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയംന്മ ബിഷപ് കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പി.സി.ജോർജ് എംഎൽഎയ്‌ക്കെതിരെ പരാതി നൽകും. കന്യാസ്ത്രീയുടെ വാദങ്ങൾ പൂർണമായി വിശ്വസിക്കാനാവില്ലെന്നും ബിഷപ്പിനെ അപേക്ഷിച്ചു കൂടുതൽ തെറ്റുചെയ്തതു കന്യാസ്ത്രീ ആണെന്നും പി.സി.ജോർജ് എംഎൽഎ കോട്ടയത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനും പത്രസമ്മേളനത്തിലെ മറ്റു പരമാർശങ്ങൾക്കുമെതിരെ നിയമസഭാ സ്പീക്കർക്കും വനിതാ കമ്മിഷനിലും പൊലീസിലും പരാതി നൽകും.
പിന്തുണച്ച് വി എസ്
നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകൾക്കു പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നു ഭരണ പരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ. സഭാംഗങ്ങൾക്കിടയിലുള്ള ക്രിമിനൽ സ്വഭാവമുള്ള കേസുകൾ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിനു നിരക്കുന്നതല്ല. അന്വേഷണ സംവിധാനങ്ങളിലേക്കും സമ്മർദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്.
ഇരകൾക്കു നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വി എസ് പറഞ്ഞു.
മുൻവിധിയോടെ കേസിനെ സമീപിക്കരുതെന്ന് ബെഹ്‌റ
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയുടെ അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇനി ഏതാനും പേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരുടെ മൊഴിയെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ബെഹ്റ പറഞ്ഞു.
മുൻവിധിയോടെ കേസിനെ സമീപിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിടുണ്ട്. കേസന്വേഷണത്തിൽ പൊലീസിനുമേൽ സമ്മർദമില്ല. ആവശ്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ തുടർനടപടികളിലേക്ക് കടക്കും. സിബിഐ. പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ തെളിവുകൾ മുഴുവൻ ശേഖരിച്ചശേഷമേ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാറുള്ളൂ. അതേ പാതയാണ് സംസ്ഥാന പൊലീസും തുടരുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു.