- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ ജെയിംസ് എർത്തയിലും കന്യാസ്ത്രീകളും അഴിക്കുള്ളിലാകുന്നില്ലെന്ന് സർക്കാർ തന്നെ ഉറപ്പാക്കും; അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം; കരുതലോടെ പ്രതികരിച്ച് സിസ്റ്റർ അമലയും; ഡി വൈ എസ് പി സുഭാഷ് തന്നെ വേണമെന്ന് സമരസമിതിയും; ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷവും അട്ടിമറി നീക്കങ്ങൾ സജീവം
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ രണ്ട് അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടമിറിക്കാനാണെന്ന് സൂചന. കത്തോലിക്കാ സഭയിലെ മറ്റുള്ളവർക്കെതിരെ അന്വേഷണം നീളാതിരിക്കാനാണ് ഇതെന്നാണ് സൂചന. കേസന്വേഷണം തൃപ്തികരമായി നടക്കുന്നതിനിടയിലെ ഈ നീക്കം സ്വീകാര്യമല്ല. നന്നായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മറ്റ് ദൈനംദിന ജോലികളിൽനിന്ന് ഒഴിവാക്കി പൂർണമായി ചുമതല ഏൽപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് കന്യാസ്ത്രീയെ പന്തുണയ്ക്കുന്ന ഫാ. അഗസ്റ്റിൻ വട്ടോലി പ്രതികരിച്ചു. കേസിലെ പ്രധാന സാക്ഷി സിസ്റ്റർ അനുപമയെ ജൂലായ് 28-ന് വൈകീട്ട് നാലിന് ഫാ. ജെയിംസ് എർത്തയിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, കേസിൽനിന്ന് പിന്മാറിയാൽ പരാതിക്കാരിക്കും മറ്റ് അഞ്ച് കന്യാസ്ത്രീകൾക്കും എരുമേലിയിലോ റാന്നിയിലോ പത്തേക്കർ സ്ഥലംവാങ്ങി മഠം നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനംചെയ്തു എന്നീ പരാതികളിൽ ജൂലായ് 30-ന് കേസെടുത്തിരുന്നു. ഈ പരാതികളാണ് ക്രൈംബ്രാഞ്ചിന് ഏൽപ്പിച്ചത്. കൂടാതെ, ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ രണ്ട് അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടമിറിക്കാനാണെന്ന് സൂചന. കത്തോലിക്കാ സഭയിലെ മറ്റുള്ളവർക്കെതിരെ അന്വേഷണം നീളാതിരിക്കാനാണ് ഇതെന്നാണ് സൂചന. കേസന്വേഷണം തൃപ്തികരമായി നടക്കുന്നതിനിടയിലെ ഈ നീക്കം സ്വീകാര്യമല്ല. നന്നായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മറ്റ് ദൈനംദിന ജോലികളിൽനിന്ന് ഒഴിവാക്കി പൂർണമായി ചുമതല ഏൽപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് കന്യാസ്ത്രീയെ പന്തുണയ്ക്കുന്ന ഫാ. അഗസ്റ്റിൻ വട്ടോലി പ്രതികരിച്ചു.
കേസിലെ പ്രധാന സാക്ഷി സിസ്റ്റർ അനുപമയെ ജൂലായ് 28-ന് വൈകീട്ട് നാലിന് ഫാ. ജെയിംസ് എർത്തയിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, കേസിൽനിന്ന് പിന്മാറിയാൽ പരാതിക്കാരിക്കും മറ്റ് അഞ്ച് കന്യാസ്ത്രീകൾക്കും എരുമേലിയിലോ റാന്നിയിലോ പത്തേക്കർ സ്ഥലംവാങ്ങി മഠം നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനംചെയ്തു എന്നീ പരാതികളിൽ ജൂലായ് 30-ന് കേസെടുത്തിരുന്നു. ഈ പരാതികളാണ് ക്രൈംബ്രാഞ്ചിന് ഏൽപ്പിച്ചത്. കൂടാതെ, ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ് മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിനൊപ്പം ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവത്തിലും കേസെടുത്തിട്ടുണ്ട്. ഇതും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ക്രൈം ബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഗിരീഷ് പി. സാരഥിക്കാണ് അന്വേഷണച്ചുമതല. കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ ജോലിഭാരം കണക്കിലെടുത്താണ് നടപടിയെന്നും വിശദീകരിക്കുന്നു. കേസിന്റെ തുടക്കത്തിൽ അന്വേഷണത്തിൽ നിന്നും സുഭാഷിനെ നീക്കാൻ ശ്രമം ഉണ്ടായിരുന്നു. എന്നാൽ അത് മാധ്യമ ഇടപെടലോടെ ഇത് പൊളിഞ്ഞു, ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലാവുകയും ചെയ്തു, ഈ സാഹചര്യത്തിലാണ് സുഭാഷിനെ ഒഴിവാക്കിയത്. അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം ഇതോടെ സജീവമായി.
നിലവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റിനിർത്തുന്നത് രാഷ്ട്രീയ ഇടപെടലാണെന്നാണ് സമരസമിതി നേതാക്കൾ ആരോപിക്കുന്നത്. പ്രധാന കേസിന്റെ നിർണായകഘട്ടത്തിൽ അന്വേഷണം രണ്ടാക്കി മാറ്റിയതാണ് സംശയത്തിനിടയാക്കുന്നത്. ക്രൈംബ്രാഞ്ചിന് കൈമാറിയ രണ്ടുകേസുകളുടെയും അന്വേഷണം അന്തിമഘട്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണം ഇനി തുടക്കമുതൽ ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷം വൈദികരേയും കന്യാസ്ത്രീയേയും രക്ഷിക്കാനാണ് നീക്കം.
അന്വേഷണത്തിന്റെ ഒരുഭാഗം മറ്റൊരു സംഘത്തെ ഏൽപ്പിക്കുന്നതിൽ വിഷമമുണ്ട്. നിലവിൽ സുഗമമായി പോകുന്ന കേസന്വേഷണത്തെ ഇതൊന്നും ബാധിക്കുന്നില്ലെന്ന് കരുതുന്നുവെന്ന് സിസ്റ്റർ അനുപമയും പറയുന്നു.