- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഴിയിലെ വസ്തുതൾ ഇഴകീറി വിശകലനം ചെയത് ബലാത്സംഗം ഉറപ്പിച്ചു; സാഹചര്യത്തെളിവുകളും അനുബന്ധമൊഴികളും കൂട്ടിയിണക്കി കുറ്റപത്രം അതിവേഗം തയ്യാറാക്കും; ഇനി ജലന്ധറിലേക്ക് അന്വേഷണ സംഘം പോകില്ല; നാല് പേരുടെ മൊഴി കൂടി മജിസ്ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്തും; മെത്രാൻ പാലാ ജയിലിൽ നിരാശനായി കിടക്കുമ്പോൾ ആത്മവിശ്വാസത്തോടെ പൊലീസ്: ഫ്രാങ്കോ മുളയ്ക്കലിന് ശിക്ഷ ഉറപ്പാക്കാനുറച്ച് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
കോട്ടയം: ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ജലന്ധറിലെ തെളിവെടുപ്പ് കേസ്സിൽ അത്യാവശ്യഘടകമല്ല. രണ്ട് കന്യാസ്ത്രീകളും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്നലെ കോടതികളിലെത്തി രഹസ്യമൊഴി നൽകി. ഇനി ഇരയുടെ സഹോദരനടക്കം 4 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ഈ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ തയ്യാറാക്കാനാണ് പൊലീസിന്റെ തീരുമാനം. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രി പീഡനക്കേസ്സിൽ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പരമാവധി വേഗത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ നീക്കമെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടനോട് വ്യക്തമാക്കി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും തെളിവ് ശേഖരണം പൂർത്തിയായിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് പ്രൊസിക്യൂഷൻ ഫ്രാങ്കോയുടെ ജാമ്യഹർജിയെ എതിർക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതോടെ ഈ വാദഗതിക്ക് പ്രസക്തി നഷ്ടമാവും. താമസിയാതെ ഫ്രാങ്കോക്ക് ജാമ്യം ലഭിക്കുന്നതിന് സാധ്യതയും തെളിയും. ഫ്രാങ
കോട്ടയം: ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ജലന്ധറിലെ തെളിവെടുപ്പ് കേസ്സിൽ അത്യാവശ്യഘടകമല്ല. രണ്ട് കന്യാസ്ത്രീകളും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്നലെ കോടതികളിലെത്തി രഹസ്യമൊഴി നൽകി. ഇനി ഇരയുടെ സഹോദരനടക്കം 4 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ഈ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ തയ്യാറാക്കാനാണ് പൊലീസിന്റെ തീരുമാനം.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രി പീഡനക്കേസ്സിൽ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പരമാവധി വേഗത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ നീക്കമെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടനോട് വ്യക്തമാക്കി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും തെളിവ് ശേഖരണം പൂർത്തിയായിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് പ്രൊസിക്യൂഷൻ ഫ്രാങ്കോയുടെ ജാമ്യഹർജിയെ എതിർക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതോടെ ഈ വാദഗതിക്ക് പ്രസക്തി നഷ്ടമാവും. താമസിയാതെ ഫ്രാങ്കോക്ക് ജാമ്യം ലഭിക്കുന്നതിന് സാധ്യതയും തെളിയും.
ഫ്രാങ്കോയ്ക്കെതിരെ പ്രധാനമായും ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത് ബലാത്സംഗ കുറ്റമാണ്. ഇത് തെളിയിക്കുക എന്നതായിരുന്നു അന്വേഷണ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. നാല് വർഷം മുമ്പ് നടന്ന കൃത്യം തെളിയിക്കുന്നതിന് ശാസ്ത്രീയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകളും അനുബന്ധ മൊഴികളും കൂട്ടിയിണക്കിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. കേസ് ഫയൽ പരിഗണിച്ച് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്റ് ചെയ്തതും ജാമ്യഹർജി രണ്ടുതവണ തള്ളിയതും അന്വേഷക സംഘത്തിന്റെ ശുഭാപ്തി വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രിയോട് അനുഭാവം പ്രകടിപ്പിച്ച് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളിൽ രണ്ടുപേരുടെയും കാലടിയിൽ താമസിച്ചുവരുന്ന ഇരയുടെ സഹോദരിയുടെയും രഹസ്യമൊഴിയാണ് ഇന്നലെ കോട്ടയം-കുറവലിങ്ങാട് കോടതികളിലായി രേഖപ്പെടുത്തിയത്. പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സാക്ഷി പട്ടികയിൽ ചേർത്തിട്ടുള്ള ഏഴ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കന്യാസ്ത്രിയുടെ ഈ മാസം 10-ന് മൊഴിനൽകാൻ ചങ്ങനാശേരി കോടതിയിൽ ഹാജരാവണമെന്ന് കാണിച്ച് കന്യാസ്ത്രീയുടെ സഹോദരന് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പരാതിക്കാരി നൽകിയിട്ടുള്ള മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകൾ ഇഴകീറി വിശകലനം ചെയ്താണ് അന്വേഷക സംഘം വസ്തുത ശേഖരണം നടത്തിയിട്ടുള്ളത്. മാരത്തോൺ മൊഴിയെടുക്കലാണ് ഈ കേസിലുണ്ടായൈതെന്ന് നേരത്തെ കന്യാസ്ത്രീയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ജിവസം കോടനാട് പള്ളിവികാരി നിക്കോളാസ് മണിപ്പറമ്പിൽ കൊലക്കേസ്സ് പ്രതി സജി മൂക്കന്നൂരിനെയും കൂട്ടി കുറവിലങ്ങാട് മഠത്തിലെത്തിയത് വിവാദമായിരുന്നു.
ഇതേത്തുടർന്ന് തങ്ങൾ ഭയപ്പാടിലാണെന്ന് പരാതിക്കാരിയയാ കന്യാസ്ത്രിയും ഇവരെ അനുകൂലിക്കുന്നവരും ബന്ധുക്കളോടും അടുപ്പക്കാരോടും വ്യക്തമാക്കിയിരുന്നു. ഭീഷിണിപ്പെടുത്തിയും സമ്മർദ്ദം ചെലത്തിയും കേസ്സ് അട്ടിമറിക്കാൻ ഫാ.നിക്കോളാസ് ശ്രമിച്ചതായി പിന്നീട് സിസ്റ്റർ അനുപമ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.